HomeNewsPublic Issueകാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പൈലിങ്; ഭാരതപ്പുഴയിലെ ശുദ്ധജലപദ്ധതിയുടെ കിണറ്റിലെ വെള്ളം മലിനമായി

കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പൈലിങ്; ഭാരതപ്പുഴയിലെ ശുദ്ധജലപദ്ധതിയുടെ കിണറ്റിലെ വെള്ളം മലിനമായി

polluted-water

കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പൈലിങ്; ഭാരതപ്പുഴയിലെ ശുദ്ധജലപദ്ധതിയുടെ കിണറ്റിലെ വെള്ളം മലിനമായി

കുറ്റിപ്പുറം: കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പൈലിങ് നടക്കുന്നതിനിടെ ഭാരതപ്പുഴയിലെ ജലനിധി ശുദ്ധജലപദ്ധതിയുടെ കിണറ്റിലെ വെള്ളം മലിനമായി. അറുനൂറിൽപ്പരം കുടുംബങ്ങൾക്കുള്ള കുടിവെള്ളവിതരണം നിലച്ചു. കുറ്റിപ്പുറം ടൗണിലെ 17, 18, 19 വാർഡുകളിലേക്കുള്ള കുടിവെള്ളവിതരണം നിലച്ചത്. കാങ്കപ്പുഴ ജലനിധി പദ്ധതിയുടെ കിണറിലാണ് വ്യാപകമായി മലിനജലം നിറഞ്ഞത്. ചൊവ്വാഴ്‌ച പമ്പുചെയ്തപ്പോൾ വീടുകളിലെത്തിയ കുടിവെള്ളം വലിയരീതിയിൽ മലിനമായ നിലയിലായിരുന്നു. ഇതിനെത്തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് വെള്ളം മലിനമായതായി കണ്ടെത്തിയത്. ഈ കിണറിനു സമീപത്തായാണ് റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പൈലിങ് നടക്കുന്നത്. വിവരം റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ കരാർ കമ്പനിയെ അറിയിച്ചു. അടിയന്തരമായി പരിഹാരം കാണണമെന്ന് ജലനിധി കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പുഴയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ജലനിധി പദ്ധതിയുടെ കിണറ്റിൽ ശുദ്ധജലം എത്താനുള്ള സാധ്യത വിരളമാണ്. ഈ ഭാഗത്തെ പൈലിങ് ജോലികൾ പൂർത്തീകരിച്ചാൽമാത്രമേ ഇതു നടക്കൂ. ഇവിടെ നടക്കുന്ന പൈലിങ് ഇനിയും ഒരുമാസത്തോളം നീളുമെന്നാണ് സൂചന.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!