HomeNewsDocuments given to 26 families in Valanchery panchayath as a part of EMS housing scheme

Documents given to 26 families in Valanchery panchayath as a part of EMS housing scheme

Documents given to 26 families in Valanchery panchayath as a part of EMS housing scheme

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ധനസഹായ വിതരണവും ഇ.എം.എസ്. ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഇരുപത്തിയാറ് പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങല്‍ പ്രകാരമുള്ള ആധാരവിതരണവും വളാഞ്ചേരി കമ്യൂണിറ്റി ഹാളില്‍ നടന്നു. ഒക്ടോബർ 2 ചൊവ്വാഴ്ച്ച നടന്ന ചടങ്ങിൽ,കെ.ടി.ജലീല്‍ എം.എൽ.എ ആധാര വിതരണവും ധനസഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഗഫൂറും നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് മുനീറ അധ്യക്ഷതവഹിച്ചു. ഫെബീനാ റസാഖ്, ബിഡിഒ ടി. യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ജില്ലാപഞ്ചായത്തംഗം കെ.എം. അബ്ദുള്‍ഗഫൂര്‍, നൗഷാദ് അമ്പലത്തിങ്ങൽ, പാറക്കല്‍ ഷംസുദ്ദീന്‍, കൃഷ്ണന്‍, കെ. പ്രസന്ന, എം. മൊയ്തു, എന്‍. വേണുഗോപാലന്‍, ഫൈസല്‍ തങ്ങൾ, സുരേഷ് പാറത്തൊടി, ടി. അബ്ദുള്‍ഖാദർ, യു. കദീജ എന്നിവര്‍ പ്രസംഗിച്ചു.

Summary: Documents given to 26 families belongs to the scheduled caste/tribes in Valanchery panchayath as a part of EMS housing scheme. K T Jaleel MLA inaugurated the function and gave away the documents at the event held at Valanchery Community Hall.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!