HomeNewsHealthഎംആർ വാക്സിനേഷൻ നിർബന്ധമാക്കി കലക്‌ടറുടെ ഉത്തരവ്

എംആർ വാക്സിനേഷൻ നിർബന്ധമാക്കി കലക്‌ടറുടെ ഉത്തരവ്

എംആർ വാക്സിനേഷൻ നിർബന്ധമാക്കി കലക്‌ടറുടെ ഉത്തരവ്

മലപ്പുറം ∙ ഒൻപതു മാസം പൂർത്തിയായവർ മുതൽ പത്താംക്ലാസ് വരെയുമുള്ള

എല്ലാ കുട്ടികൾക്കും മീസിൽസ് – റുബെല്ല വാക്സിനേഷൻ നിർബന്ധമാക്കി കലക്‌ടർ അമിത് മീണ ഉത്തവിട്ടു. ഇതുസംബന്ധിച്ച നിർദേശം അനാഥാലയങ്ങൾ, മദ്രസ, അങ്കണവാടി, വിദ്യാലയങ്ങൾ എന്നിവയ്‌ക്കു നൽകി. സ്ഥാപന മേധാവികൾ എല്ലാ വിദ്യാർഥികൾക്കും കുത്തിവയ്പ് നൽകിയെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

സമൂഹമാധ്യമങ്ങളിൽ എംആർ വാക്സിനെതിരെ ചിലർ വ്യാജപ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതു രക്ഷിതാക്കളിൽ തെറ്റിദ്ധാരണ പരത്തുകയും കുട്ടികൾക്ക് വാക്സിൻ നൽകാതെ പിന്തിരിയുകയും ചെയ്യുന്നു. ഇതുവരെയായി ജില്ലയിൽ പകുതി കുട്ടികൾക്കു മാത്രമേ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ.

മെഡിക്കൽ സംഘങ്ങൾ വിദ്യാലയങ്ങളിൽ കൃത്യമായി വാക്സിൻ നൽകാൻ എത്തിയിട്ടും ഇത്തരത്തിലുള്ള വ്യാജപ്രചാരണംമൂലം രക്ഷിതാക്കളും കുട്ടികളും വാക്സിൻ എടുക്കാതെ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് കലക്‌ടറുടെ ഉത്തരവ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!