HomeNewsPublic Issueപുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു

പുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു

kuttippuram-bridge

പുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു

കുറ്റിപ്പുറം:ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാവേലി എന്ന ആവശ്യം ഉയരുന്നത്. നേരത്തെയും ഇത്തരത്തിൽ ഒരു വയോധികൻ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചിരുന്നു.ഇതിനുപുറമെ പാലത്തിന്റെ കമാനത്തിലൂടെ നടന്നുകയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവങ്ങളും ഉണ്ടായി. ഏതാനും മാസം മുൻപ് ആയുധങ്ങളുമായി പാലത്തിന്റെ കമാനത്തിൽ കയറി നിന്ന യുവാവിനെ പൊലീസാണ് താഴെ ഇറക്കിയത്. കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തുമുള്ള കമാനങ്ങൾക്കിടയിലൂടെ എളുപ്പത്തിൽ കയറാം. ശനിയാഴ്ച രാത്രി പുഴയിലേക്ക് ചാടിയ യുവാവിനെ 2 ദിവസങ്ങളായി പാലത്തിനു മുകളിൽ കണ്ടിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!