HomeNewsEventsClassമൂടാൽ ദർശന കലാകായിക സാംസ്കാരിക വേദി സ്തനാർബുദ പരിശോധനാ ബോധവൽക്കരണ ക്ലാസ്സും രജിസ്ട്രേഷനും സംഘടിപ്പിച്ചു

മൂടാൽ ദർശന കലാകായിക സാംസ്കാരിക വേദി സ്തനാർബുദ പരിശോധനാ ബോധവൽക്കരണ ക്ലാസ്സും രജിസ്ട്രേഷനും സംഘടിപ്പിച്ചു

darsana-moodal

മൂടാൽ ദർശന കലാകായിക സാംസ്കാരിക വേദി സ്തനാർബുദ പരിശോധനാ ബോധവൽക്കരണ ക്ലാസ്സും രജിസ്ട്രേഷനും സംഘടിപ്പിച്ചു

മൂടാൽ എം.എം.എം പ്രദേശത്ത് ജാതി-മത- രാഷ്ട്രീയ-കക്ഷി- ഭേദമന്യേ പ്രവർത്തിച്ചുവരുന്ന ദർശന കലാകായിക സാംസ്കാരിക വേദിയും NAMK ഫൗണ്ടേഷനും, കൊച്ചിൻ കാൻസർ സൊസൈറ്റിയും നടക്കാവിൽ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂടാൽ എം.എം.എം സ്കൂളിൽ വെച്ച് സ്തനാർബുദ പരിശോധനാ ബോധവൽക്കരണ ക്ലാസ്സും രജിസ്ട്രേഷനും സംഘടിപ്പിച്ചു. വളാഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ ഇ.പി അച്യുതൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നടക്കാവിൽ ഹോസ്പിറ്റൽ നഴ്സിങ് സൂപ്രണ്ട് ശ്രീമോൾ ഷാൻകുമാർ വിഷയാവതരണം നടത്തി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രിയ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. ദർശന ക്ലബ്ബിന്റെ ട്രഷറർ മീഡിയ കോ-ഓഡിനേറ്റർ അഷ്കർ പുത്തൻവീട്ടിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ സൗദ ചോലക്കൽ,NAMK പ്രതിനിധികളായ ഷമീം ആലുക്കൽ, അനിൽകുമാർ എന്നിവർ ആശംസയും. ദർശന ക്ലബ്ബിന്റെ ജോ-സെക്രട്ടറി ജിഷ്ണു നന്ദിയും പറഞ്ഞു.ദർശന ക്ലബ്ബിന്റെ റോഷൻ,നന്ദു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!