HomeNewsProtestകെട്ടിട നികുതിയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം; വളാഞ്ചേരി നഗരസഭയിലേക്ക് സി.പി.എം മാർച്ച് നടത്തി

കെട്ടിട നികുതിയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം; വളാഞ്ചേരി നഗരസഭയിലേക്ക് സി.പി.എം മാർച്ച് നടത്തി

cpim-valanchery-municipality

കെട്ടിട നികുതിയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം; വളാഞ്ചേരി നഗരസഭയിലേക്ക് സി.പി.എം മാർച്ച് നടത്തി

വളാഞ്ചേരി: കെട്ടിട നികുതിയിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് വളാഞ്ചേരി നഗരസഭയിലേക്ക് സി.പി.എം മാർച്ച് നടത്തി. 2013-14 മുതലുള്ള നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭ മുഴുവന്‍ പേര്‍ക്കും ഡിമാന്റ് നോട്ടീസ് അയക്കുകയാണ്. 2019ല്‍ വീടുവെച്ചവര്‍ക്കുള്‍പ്പെടെയാണ് നഗരസഭ കുടിശിക ഈ വര്‍ഷങ്ങളിലെ കുടിശിക അടക്കണമെന്നാവശ്യവുമായി നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത്. വീട്ടുടമസ്ഥര്‍ക്കും സ്ഥാപന ഉടമകള്‍ക്കും വലിയതുകയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് യാതൊരു രേഖകളും മുനിസിപ്പാലിറ്റിയുടെ പക്കലില്ലെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
cpim-valanchery-municipality
കെട്ടിടനികുതിയുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകളാണ് നഗരസഭയില്‍ നടക്കുന്നതെന്നാണ് ആരോപണം. വിഷയത്തില്‍ പ്രതിഷേധവുമായാണ് സിപിഎം ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.മാര്‍ച്ച് എന്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.ടിപി അബ്ദുല്‍ ഗഫൂര്‍, ടിപി രഘുനാഥ്, ജയന്‍ എന്നിവര്‍ സംസാരിച്ചു. കെഎം ഫിറോസ് ബാബു സ്വാഗതവും ഇപി അച്യുതന്‍ നന്ദിയും പറഞ്ഞു. അപാകത തിരുത്തണമെന്ന് ആവശ്യപ്പെട്ട് ലോക്കൽ സെക്രട്ടറി സ:വേണുഗോപാൽ മുനിസിപ്പൽ അധികൃതർക്ക് നിവേദനം സമർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!