HomeNewsDisasterPandemicആതവനാട് പഞ്ചായത്ത്‌ കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു

ആതവനാട് പഞ്ചായത്ത്‌ കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു

covid-war-room-athavanad

ആതവനാട് പഞ്ചായത്ത്‌ കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു

ആതവനാട്:ആതവനാട് പഞ്ചായത്തിൽ കോവിഡ് പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് സഹായങ്ങൾ നൽകാൻ വെണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം പ്രവർത്തനം ആരംഭിച്ചു. ജനങ്ങൾക്ക് ആവിശ്യഘട്ടങ്ങളിൽ ഭക്ഷണം, വാഹനം, മെഡിക്കൽ ആവശ്യങ്ങൾക്കും വിളിക്കാൻ കഴിയുന്ന ഫോൺ നമ്പറും സജ്ജമായി.
helpdesk
കോവിഡ് രോഗികൾക്കും ക്വാറന്റയിനിൽ കഴിയുന്നവർക്കും വാർ റൂം സാഹയത്തിന് വിളിക്കാം. പഞ്ചായത്തിലെ DCC, ഹോസ്പിറ്റലുകളിലെ ബെഡ് ഒഴിവ്, വെന്റിലേറ്റർ ഒഴിവ്, മറ്റു ആശുപത്രി സഹായങ്ങൾ, ആംബുലൻസ് സർവീസ്, മാനസിക ആരോഗ്യങ്ങൾക്കുള്ള കൗൺസിലിങ്ങ് എന്നിവയൊക്കെയുമായി ബന്ധപെടുത്തിയാണ് വാർ റൂം പ്രവർത്തിക്കുന്നത്.
covid-helpdesk
പഞ്ചായത്തിൽ നിലവിൽ 110 ഔദ്യോഗിക RRT അംഗങ്ങൾ ഉൾപ്പെടെ
230 സന്നദ്ധ പ്രവർത്തകരുടെ സാഹയവും ലഭ്യമാക്കാനാകും. റാഷിദ്, ജലീൽ, അഫ്സൽ എന്നിവർക്കാണ് വാർ റൂമിന്റെ ചുമതല. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ അഭിഷേക്, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തക്കാരുടെയും സഹായത്തോടെയാണ് വാർ റൂം പ്രവർത്തിക്കുക.
Ads
വാർ റൂമിന്റെ ഉദ്ഘാടനം ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് സിനോബിയ നിർവഹിച്ചു വൈസ് പ്രസിഡന്റ് ജാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ഷാഹിന സ്വാഗതം പറഞ്ഞു , സ്ഥിരം സമിതി അധ്യക്ഷൻമാരായ കുഞ്ഞുട്ടി, സുനിറ വാർഡ്‌ മെമ്പർമാരായ സകരിയ, സുഹറ, റുബീന മുഹ്സിൻ, വാർറൂം വളണ്ടിയർമാർ എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!