HomeNewsAccidentsറോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടിമാറ്റിയില്ല: കണ്ടയ്നർ ലോറി ആൽമരക്കൊമ്പിൽ ഇടിച്ചു

റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടിമാറ്റിയില്ല: കണ്ടയ്നർ ലോറി ആൽമരക്കൊമ്പിൽ ഇടിച്ചു

kolathur-accident

റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടിമാറ്റിയില്ല: കണ്ടയ്നർ ലോറി ആൽമരക്കൊമ്പിൽ ഇടിച്ചു

കൊളത്തൂർ: കണ്ടയ്നർ ലോറി ആൽമരക്കൊമ്പിൽ ഇടിച്ചു. പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ എടയൂർ റോഡിനും മൂർക്കനാട് റോഡിനും ഇടയിൽ ഇന്നലെ രാവിലെ ആറിനാണ് അപകടമുണ്ടായത്. റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന കൂറ്റൻ ആൽമരത്തിൽ കണ്ടയ്നർ ലോറിയുടെ മുകൾഭാഗം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടയ്നറിന്റെ മുകൾഭാഗം തകർന്നു. വർഷങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന ആൽമരം വെട്ടിമാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. ലോറികൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്.
kolathur-accident
റോഡിനു മുകളിലായി താഴ്ന്ന്നിൽക്കുന്ന മരത്തിൽ വാഹനങ്ങളുടെ മേൽഭാഗം തട്ടി അടയാളം വെക്തമായി കാണാം. രാത്രികാലത്ത് സഞ്ചരിക്കുന്ന ചരക്കുലോറികൾ ഉൾപ്പടെയുള്ള ഉയരംകൂടിയ വാഹനങ്ങൾക്കാണ് ഇത്ഏറെ ഭീഷണി. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകാനും പ്രയാസമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!