നവീകരണം പൂർത്തിയാക്കിയ വളാഞ്ചേരി നഗരസഭ മിനി കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തിയ നഗരസഭ ഓഫീസ്,മിനി കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ആധുനിക രീതിയിൽ ഇൻ്റീരിയൽ ഡിസൈൻ ചെയ്ത്,എയർ കണ്ടീഷനക്കം ചെയ്താണ് മിനി കോൺഫറൻസ് ഹാൾ നവീകരണം നടത്തിയത്.വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി മീറ്റിങ്ംങുകൾ നടത്തുന്നതും ഹാൾ സജ്ജമാക്കിയിട്ടുണ്ട്.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,കൗൺസിലർമാരായ എൻ.നൂർജഹാൻ,കെ.വി ശൈലജ,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,നഗരസഭ സെക്രട്ടറി എച്ച്.സീന,ആസൂത്രണ സമിതി അംഗം പറശ്ശേരി അസൈനാർ,വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മുഹമ്മദ് പാറയിൽ, രാജൻ മാസ്റ്റർ,ഹെൽത്ത് ഇൻസ്പെക്ടർ കെ.പി സലീം തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here