HomeNewsMeetingFelicitationപ്രതിഭകളെ ആദരിച്ച് മൂച്ചിക്കൽ ക്ലാസിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ്

പ്രതിഭകളെ ആദരിച്ച് മൂച്ചിക്കൽ ക്ലാസിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ്

classic-club-moochikkal

പ്രതിഭകളെ ആദരിച്ച് മൂച്ചിക്കൽ ക്ലാസിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ്

വളാഞ്ചേരി: മൂച്ചിക്കൽ ക്ലാസ്സിക്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച മികവ്-2021 അനുമോദന ചടങ്ങ് മൂച്ചിക്കൽ ജി.എം.ൽ.പി സ്കൂളിൽ വെച്ച് നടന്നു. ക്ലബ്ബ് രക്ഷാധികാരി സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിന്റ് സെക്രട്ടറി സജാസ് സിപി സ്വാഗത പ്രസംഗം നടത്തി. തുടർന്ന് കേരള മൈനോരിറ്റി വെൽഫയർ ഡിപ്പാർട്മെന്റ്, JCI ട്രെയിനെറും ഹിപ്നോട്ടിസ്റ് കൂടിയായ ഷാഹിദ് വളാഞ്ചേരി മോട്ടിവേഷൻ സ്പീച് നടത്തി.വാർഡ് 18 കൗൺസിലർ തസ്‌ലീമ നദീർ , വാർഡ് 27 കൗൺസിലർ ബദരിയ്യ മുനീർ , സിപിഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി കെ.എം ഫിറോസ് ബാബു , കോൺഗ്രസ്‌ വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹബീബ് പറമ്പയിൽ , സിപിഐ(എം) മൂച്ചിക്കൽ ബ്രാഞ്ച് സെക്രട്ടറി കൂരി മുഹമ്മദ് അലി , മുസ്‌ലിം ലീഗ് വാർഡ് 18 ജനറൽ സെക്രട്ടറി ജലാലുദ്ധീൻ മാനു എന്നിവർ ആശംസകൾ അറിയിച്ചു. ഉന്നത വിദ്യാഭാസ മേഖലയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ മുർഷിദ പി, ഡോ. എം.ജെ അനു, നസീഹ പി എന്നിവർക്ക് ക്ലബ്ബിന്റെ സ്നേഹോപഹാരം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ കൈമാറി.
classic-club-moochikkal
നാട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ സജീവ സാനിധ്യമായിരുന്ന ശാക്കിർ പാറമ്മൽ , സജാസ് സി.പി , സഫു കെ.പി എന്നിവർക്കുള്ള ക്ലബ്ബിന്റെ ഉപഹാരം സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം ഫിറോസ് ബാബു നൽകി ആദരിച്ചു. പത്താം ക്ലാസ്സ്‌- പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ചവർക്കുള്ള ഉപഹാരങ്ങൾ വാർഡ് കൗൺസിലർമാരായ തസ്‌ലീമ നദീർ, ബദരിയ്യ മുനീർ എന്നിവർ നൽകി. ക്ലബ്ബ് സെക്രട്ടറി ഷക്കീബ് പാറമ്മൽ ചടങ്ങിൽ നന്ദി പ്രകാശനം നടത്തി. ക്ലബ്ബ് പ്രസിഡന്റ്‌ ഷനാഫ് പാറമ്മൽ, ട്രഷറർ ജിഷാദ് മുത്തു എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!