HomeNewsEventsClass‘ഭരണഘടന ധാർമ്മികത’ പരിശീലനത്തിന് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി

‘ഭരണഘടന ധാർമ്മികത’ പരിശീലനത്തിന് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി

constituition-morality-kuttippuram-block

‘ഭരണഘടന ധാർമ്മികത’ പരിശീലനത്തിന് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി

വളാഞ്ചേരി:കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ‘ഭരണഘടനാ ധാര്‍മ്മികത’ എന്ന പ്രൊജക്ടിന്‍റെ ഭാഗമായി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ആദ്യഘട്ട പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. ഇന്ത്യയിലെ പരമോന്നത നിയമമായ ഇന്ത്യന്‍ ഭരണഘടനയുടെ ധാര്‍മ്മികതയെപറ്റി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടന യോഗത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
constituition-morality-kuttippuram-block
റിട്ട.ജില്ലാ ജഡ്ജി അഡ്വ.അലിമുഹമ്മദ് തയ്യില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത.കെ സ്വാഗതം പറഞ്ഞു. അഡ്വ.പി.പി.ഹമീദ്, അഡ്വ.ഷംസുദ്ദീന്‍, അഡ്വ.മുജീബ് കൊളക്കാട്, അഡ്വ.ഖമറുസ്സമാന്‍ എന്നീ നിയമ വിദഗ്ദ്ധരും എ.പി.മൊയ്തീന്‍കുട്ടി, എ.പി.സബാഹ്, പാറോളി ഖദീജ, കുന്നത്ത് ഫസീല, പി.ടി.ഷംല എന്നീ ചെയര്‍മാന്‍മാരും ഭരണസമിതി അംഗങ്ങളായ മാണിക്യന്‍.എം, ആയിശ.പി.വി, റസീന.ടി.കെ, കെ.ടി.സിദ്ദിഖ്, സിനോബിയ.പി, എന്നിവര്‍ സംസാരിച്ചു. ഗ്രാമവികസന വകുപ്പിലെ ഡി.ഡി.സി ശ്രീ.സുദേശന്‍.വി, കില ഫാക്കല്‍റ്റി അഡ്വ.കാസ്റ്റ്ലെസ് ജൂനിയര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!