‘അടുക്കളമുറ്റത്ത് നാടൻകോഴി’; കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു

ആതവനാട്: ആതവനാട് കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽനിന്ന് ‘അടുക്കളമുറ്റത്ത് നാടൻകോഴി’ വിതരണപദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ഹാച്ചറിയിൽ വിരിയിച്ച ഒരുദിവസം പ്രായമായ സങ്കരയിനം ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ പൂവൻ പത്തുരൂപയ്ക്കും പിട 22 രൂപയ്ക്കുമാണ് ലഭിക്കുക. വെള്ളിയാഴ്‌ച രാവിലെ പത്തുമുതൽ വിൽപ്പന തുടങ്ങും.

പ്രതിരോധ കുത്തിവെപ്പെടുത്ത കോഴിക്കുഞ്ഞുങ്ങളും വിൽപ്പനയ്ക്കുണ്ട്. 46 ദിവസം പ്രായമുള്ള പിടക്കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് 125 രൂപയാണ് വില. 31 ദിവസം പ്രായമുള്ളതിന് 87 രൂപയും 16 ദിവസം പ്രായമുള്ളതിന് 67 രൂപയും അഞ്ചുദിവസം പ്രായമുള്ളതിന് 42 രൂപയുമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									