ഹജ്ജ് 2026: അപേക്ഷ സമയപരിധിക്കകം നൽകണം -കേന്ദ്രം
ന്യൂഡൽഹി : ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷകൾ സമയബന്ധിതമായി നൽകണമെന്ന് ഓർമപ്പെടുത്തി കേന്ദ്രസർക്കാർ. സൗദി സർക്കാർ കർശനമായ സമയക്രമം നൽകിയിരിക്കുന്നതിനാൽ 2026 ഹജ്ജിനുള്ള അപേക്ഷകൾ എത്രയും വേഗം സമർപ്പിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ഹജ്ജ് നടപടിക്രമങ്ങൾക്കായി കർശനമായ സമയക്രമമാണുള്ളത്. അതിനാൽ, എല്ലാ നടപടികളും അതിനുള്ളിൽ പൂർത്തിയാക്കേണ്ടത് പ്രധാനമാണ്. തീർഥാടനത്തിനായി ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിലോ ഹജ്ജ് സുവിധ ആപ്പ് മുഖേനയോ എത്രയും വേഗം അപേക്ഷ നൽകണമെന്നും മന്ത്രി പറഞ്ഞു. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലായ് 31 ആണ്. കൃത്യസമയത്ത് പണമടയ്ക്കാൻ സാധിക്കാതിരുന്നതിനാൽ കഴിഞ്ഞവർഷം ഇന്ത്യയിൽനിന്നുള്ള സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ ക്വാട്ട സൗദി വെട്ടിക്കുറച്ചിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here