HomeNewsCrimeകാടാമ്പുഴയിൽ മതസ്പർധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി

കാടാമ്പുഴയിൽ മതസ്പർധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി

crime-banner

കാടാമ്പുഴയിൽ മതസ്പർധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി

മാറാക്കര:സമൂഹമാധ്യമങ്ങൾ വഴി മത സ്പർധ ജനിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകൽ ഷെയർ ചെയ്ത അധ്യാപകനെതിനെ പരാതി. മാറാക്കര വി.വി.എം.എച് സ്കൂളിലെ ഹൈ‌സ്‌കൂൾ അസിസ്റ്റന്റായി ജോലി നോക്കിവരുന്ന പി‌ബി ഹരിലാൽ എന്ന അധ്യാപകനെതിരായാണ് പരാതി. അഭിഭാഷകനായ ജാബിർ ആണ് കാടാമ്പുഴ സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണ് അധ്യാപകൻ ചെയ്തത് എന്ന് പരാതിയിൽ പറയുന്നു. പ്രസ്തുത അധ്യാപകനെതിരെ സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള പരാതികൾ പോലീസിൽ വന്നിരുന്നു. യുവജനസംഘടനയായ ഡി‌വൈ‌എഫ്‌ഐ, വിദ്യാർഥി സംഘടനയായ കെ‌എസ്‌യു തുടങ്ങിയവരും അധ്യാപകനെതിരെ കാടാമ്പുഴ പോലീസിൽ പരാതി നൽകി.

സംഭവം വിവാദമായതിനെത്തുടർന്ന് മാപ് പറഞ്ഞ് തടിയൂരാനുള്ള നീക്കമാണ് അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. താൻ മുമ്പ് ഷെയർ ചെയ്ത മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്ത ഇയാൾ നിരുപാധികം മാപ് പറയുന്ന സ്റ്റാറ്റസ് ആണ് ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുള്ളത്.കശ്മീരിൽ പൈശാചിക അക്രമണത്തിന് വിധേയയായ ബാലികയെ പരിഹസിക്കുന്ന വിധമുള്ള പോസ്റ്റും ലീഗ് നേതാക്കളെ അപഹസിക്കുന്ന തരത്തിലുള്ള ചിത്രവും ഷെയർ ചെയ്തവയിൽ പെടുന്നു.
അടുത്തകാലത്തെ പോസ്റ്റുകൾ മാത്രമാണ് എടുത്ത് കളഞ്ഞിരിക്കുന്നതെന്നതാണ് വസ്തുത. അധ്യാപകന്റെ ഫേസ്‌ബുക്ക് അക്കൌണ്ട് പരിശോധിച്ചാൽ മുമ്പും ഇയാൾ ഇത്തരം വർഗീയ വിധ്വേഷം വളർത്തുന്ന പോസ്റ്റുകൾ ചെയ്തിരുന്നത് ഇപ്പോഴും കാണാം.ഇതിന് മുമ്പും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്ത് വിവാദത്തിൽ ഉൾപ്പെട്ടയാളാണ് ഈ അധ്യാപകൻ എന്ന് നാട്ടുകാർ പറയുന്നു. അന്ന് സ്വാധീനങ്ങൾ ഉപയോഗപെടുത്തി ശിക്ഷണ നടപടികളിൽ നിന്നും രക്ഷപ്പെട്ടതായും പറയപ്പെടുന്നു.

സംഭവം വൻ വിവാദമായ പശ്ചാത്തലത്തിൽ അടിയന്തിര പി‌ടി‌എ മീറ്റിങ്ങ് വിളിച്ചു ചേർക്കുകയും സ്കൂൾ മാനേജ്‌മെന്റ് ഇയാളെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുള്ളതായാണ് അറിവ്. സ്കൂളിന്റെ ഫേസ്‌ബുക്ക് അക്കൌണ്ടിൽ ഇക്കാര്യം സ്ഥിതീകരിച്ചുകൊണ്ടുള്ള അറിയിപ് വന്നിട്ടുണ്ട്.
പോസ്റ്റ് ഇപ്രകാരമാണ്:

പ്രിയ സുഹൃത്തുക്കളെ,
ഇന്ന് ലോകം മൊത്തം വിലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കാശ്മീർ പ്രശ്നത്തോടനുബന്ധിച്ച് മാറാക്കര VVMHSS ലെ അധ്യാപകനായ ശ്രീ-ഹരിലാൽ അദ്ധേഹത്തിന്റെ ഫെയ്സ് ബുക്ക് പേജിൽ വിഭാഗീയതയും വർഗീയതയും പകർത്തുന്ന പോസ്റ്ററുകൾ ഷെയർ ചെയ്തത് വലിയ വിവാദമായിരിക്കുകയാണല്ലോ. അതിനെ തുടർന്ന് നടക്കുന്ന ചർച്ചകളും പ്രതിഷേധങ്ങളും പ്രകടനങ്ങളും എന്തിനേറെ പറയുന്നു-കാടാമ്പുഴ സ്റ്റേഷനിൽ 2 പരാതികൾ വരെ ലഭിച്ച ഈ സാഹചര്യത്തിൽ സ്കൂൾ മേലധികാരി എന്ന നിലക്ക് വിഷയം നാം ഗൗരവത്തിലെടുക്കുന്നു. ഒരു വ്യക്തി ചെയ്ത തെറ്റിന് നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ത്ഥാപനത്തിന്റെ വിശ്വാസ്യതയും നിലവാരവും ചോദ്യം ചെയ്യപ്പെടാൻ പാടില്ല-നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ നിലനിൽപിനും മുന്നോട്ടുള്ള വളർച്ചക്കും നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും പ്രസ്തുത അധ്യാപകനെതിരെ മാതൃകാപരമായ ശിക്ഷാ നടപടി എന്ന നിലക്ക് സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു.
എന്ന്
ബഷീർ ചോലയിൽ
മനേജർ
വി.വി.എം.എച്ച്.എസ്.എസ്
മാറാക്കര
പി.ഒ. കാടാമ്പുഴ

മേൽപറഞ്ഞ പോസ്റ്റ് ഇവിടെ വായിക്കാം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!