HomeNewsAccidentsCareless bus driver kills a girl at Brothers School, mavandiyoor

Careless bus driver kills a girl at Brothers School, mavandiyoor

crime-banner

Careless bus driver kills a girl at Brothers School, mavandiyoor

അശ്രദ്ധമായി പിറകോട്ടെടുത്ത സ്കൂൾ ബസ് ഇടിച്ച് +1 വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. വളാഞ്ചേരി മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭാവം. വളാഞ്ചേരി മേലേതിൽ മാനുവിന്റെ മകൾ റാഷിദയാണ് മരിച്ചത്. ഇതേ സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥിനിയായിരുന്നു.

ഇന്നു രാവിലെ ഒമ്പതേകാലോടെ വിദ്യാർത്ഥികളെ സ്കൂളിനു മുന്നിലുള്ള റോഡരുകിൽ ഇറക്കിയ ശേഷം പിറകോട്ടെടുക്കുന്നതിനിടയിൽ ബസ് റാഷിദയെ ഇടിച്ചു വീഴ്ത്തുകയും പിൻ‌ചക്രം തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ കുട്ടി മരിക്കുകയും ചെയ്തു. മരിച്ച കുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ കൂടെ ഉണ്ടായിരുന്നെങ്കിലും ബസ് വരുന്നത് കണ്ട് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു..

 

Summary: Careless bus driver kills a girl at Brothers Higher Secondary School, mavandiyoor Valanchery. The deceased has been identified as Rashida, daughter of melethil Manu, who was a plus one commerce student in the same school. She was hit by the school bus of her own school.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!