ഒറ്റപ്പെട്ടവർക്ക് ഇനി കൂട്ടിന് ഇനി ‘കോളിംഗ് ബെൽ’-പദ്ധതിക്ക് വളാഞ്ചേരിയിൽ തുടക്കം
വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline
വളാഞ്ചേരി നഗരസഭ കുടുംബശ്രീ – സ്നേഹിതാ കോളിംഗ് ബെൽ പ്രചരണ റാലി വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഉൽഘടനം ചെയ്യ്തു.ഒറ്റപ്പെട്ടു താമസിക്കുന്നവർക്കു നേരെയുള്ള അതിക്രമങ്ങൾ തടയുക, ശ്രദ്ധയും പരിചരണനവും ലഭിക്കാത്തവരെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് “സ്നേഹിത കോളിങ് ബെൽ” എന്ന പേരിൽ വളാഞ്ചേരി നഗരസഭയിൽ പദ്ധതി നടപ്പിലാക്കുന്നത്.
പരിപാടിയിൽ ആരോഗ്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമക്കുട്ടി, വിദ്യാഭ്യാസ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന, കൗൺസിലർമാരായ റഹ് മത്ത്, ഫാത്തിമ നാസിയ, സി.ഡി.എസ്. ചെയർപേഴ്സൺ സുനിത രമേഷ്, കമ്മ്യൂണിറ്റി കൗൺസിലർ അഞ്ജന, സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.