HomeNewsBusinessആറ് മാസം കാലാവധിയുളള പ്ലാനുമായി ബിഎസ്എൻഎൽ

ആറ് മാസം കാലാവധിയുളള പ്ലാനുമായി ബിഎസ്എൻഎൽ

bsnl

ആറ് മാസം കാലാവധിയുളള പ്ലാനുമായി ബിഎസ്എൻഎൽ

സ്വകാര്യ കമ്പനികളെ ഞെട്ടിപ്പിച്ചുകൊണ്ട് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 180 ദിവസത്തെ വാലിഡി​റ്റിയുളള പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. വീണ്ടും വീണ്ടും റീചാർജ് ചെയ്ത് മടുത്തവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. 897 രൂപയുടെ പ്ലാനാണിത്. അതായത് ആറ് മാസത്തെ സർവീസ് വാലിഡിറ്റിയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.ഉപയോക്താക്കൾക്ക് എല്ലാ നെ​റ്റ്‌വർക്കുകളിലേക്കും ആറ് മാസത്തെ അൺലിമി​റ്റഡ് കോളിംഗിനുളള സൗകര്യമുണ്ട്. അതായത് ഒരു തവണ റീചാർജ് ചെയ്താൽ ആറ് മാസത്തേക്ക് കോളിംഗ് സൗകര്യമുണ്ട്. പ്രതിദിന ഡാറ്റ പരിധിയില്ലാതെ തന്നെ 90 ജിബി ഡാറ്റ സംവിധാനമുണ്ട്. എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസുകളും ലഭിക്കും.അതേസമയം, ബിഎസ്എന്‍എല്ലിന് മികച്ച മറുപടിയായി മാറുകയാണ് ജിയോയുടെ 1,748 രൂപയുടെ പ്ലാൻ. അതായത് ഒരിക്കല്‍ റീചാര്‍ജ് ചെയ്താല്‍ 11 മാസത്തേയ്ക്ക് കാര്യങ്ങള്‍ നടക്കും. രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ്, 3,600 സൗജന്യ എസ്എംഎസ് എന്നിവ കിട്ടും. ജിയോ ടിവിക്ക് പുറമേ 50 ജിബി എഐ ക്ലൗഡ് സ്റ്റോറേജും പ്ലാനിൽ ലഭ്യമാക്കിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!