HomeNewsInitiativesഒരു ജീവൻ രക്ഷിക്കാൻ കാർ സ്വയം ഓടിച്ചെത്തിയത് 240 കിലോമീറ്റർ: വളാഞ്ചേരി സ്വദേശിയും സുഹൃത്തും നാടിനഭിമാനങ്ങൾ

ഒരു ജീവൻ രക്ഷിക്കാൻ കാർ സ്വയം ഓടിച്ചെത്തിയത് 240 കിലോമീറ്റർ: വളാഞ്ചേരി സ്വദേശിയും സുഹൃത്തും നാടിനഭിമാനങ്ങൾ

ഒരു ജീവൻ രക്ഷിക്കാൻ കാർ സ്വയം ഓടിച്ചെത്തിയത് 240 കിലോമീറ്റർ: വളാഞ്ചേരി സ്വദേശിയും സുഹൃത്തും നാടിനഭിമാനങ്ങൾ

വളാഞ്ചേരി: പത്ത് ലക്ഷത്തിൽ രണ്ടോ മുന്നോ പേർക്ക് മാത്രം കാണപ്പെടുന്ന ബ്ലഡ് ഗ്രൂപ്പ് ഉള്ള വയോധികയെ രക്ഷിക്കാൻ ഈ മലപ്പുറത്തുകാർ കാർ വാടകയ്ക്കെടുത്ത് സ്വയം ഓടിച്ചെത്തിയത് 240 കിലോമീറ്റർ. വളാഞ്ചേരി സ്വദേശി ശിവരാമൻ (34), കാര്യവട്ടം സ്വദേശി മുഹമ്മദ് ഷെരീഫ് (33) എന്നിവരാണ് രക്തം നൽകാൻ എത്തിയത്. തിരുവല്ലയിലെ ഒരു മെഡിക്കൽ മിഷൻ ആശുപ്രത്രിയിൽ അസ്ഥിസംബന്ധമായ ചികിത്സയ്ക്ക് വിധേയയായ റോസമ്മ മാത്യൂ (82) എന്ന രോഗിക്കാണ് അത്യപൂർവമായ ബോം‌ബെ ഒ‌ എച് ഗ്രുപ്പ് എന്നറിയപ്പെടുന്ന എബിഒ രക്തഗ്രൂപ്പ് വേണ്ടിവന്നത്. മൂന്ന് യൂണിറ്റ് രക്തമാണ് ഡോക്ടർമാർ ആവശ്യപ്പെട്ടത്.

രക്തം നൽകുവാൻ വേണ്ടി തിരുവല്ലയിലേക്ക് യാത്ര തിരിക്കാൻ റെയിൽ‌വേ സ്റ്റേഷനിൽ എത്തിയ ശിവരാമനും ഷെരീഫും ട്രെയിൻ വൈകുമെന്നറിഞ്ഞ് ഒരു കാർ വാടകയ്ക്കെടുത്ത് സ്വയം ഓടിച്ച് തിരുവല്ലയിലെ ആശുപത്രിയിൽ എത്തുകയായിരുന്നു.

രോഗിക്ക് അത്യാവശ്യമായിരുന്നതിനാൽ രക്തം അടൂരിലെ സ്വകാര്യ ആശുപത്രീയിൽ ശേഖരത്തിലുണ്ടായിരുന്ന ഇരു യൂണിറ്റ് രക്തം നൽകിയിരുന്നു. ആശുപത്രി അങ്കണത്തിൽ ബ്ലഡ് ഡൊണേഴ്‌സ് കേരള പ്രവർത്തകരും  മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സ്റ്റാഫുകളും ചേർന്നു ഇരുവരെയും സ്വീകരിച്ചു. ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള മലപ്പുറം കോർഡിനേറ്റർ സലിം വളാഞ്ചേരി യാണ് കൃത്യ സമയത്തുതന്നെ ദാതാക്കളെ കണ്ടെത്തുന്നതിലും തിരുവല്ലയിൽ എത്തിക്കുന്നതിലും മുൻ‌കൈയെടുത്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!