HomeNewsCrimeAssaultമലപ്പുറം ഒതുക്കുങ്ങലില്‍ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം

മലപ്പുറം ഒതുക്കുങ്ങലില്‍ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം

beating-man-othukkungal

മലപ്പുറം ഒതുക്കുങ്ങലില്‍ പ്രവാസിക്ക് ക്രൂരമര്‍ദ്ദനം

മലപ്പുറം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വാഹനം കയറ്റി കൊല്ലാന്‍ ശ്രമമെന്ന് പരാതി. ഒതുക്കുങ്ങലില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി മുനീറിന്റെ മകന്‍ ഹാനിഷി(24)നാണ് ക്രൂര മര്‍ദ്ദനമേറ്റത്. ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ടതിനായിരുന്നു മര്‍ദനം. പത്തിലധികം ആളുകള്‍ ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. ശേഷം അവരോടിച്ചിരുന്ന വാഹനം ശരീരത്തിലുടെ കയറ്റിയെന്നാണ് കൂടെയുള്ള ദൃക്‌സാക്ഷികള്‍ പറയുന്നത്. ഹാനിഷിന്റെ വാരിയെല്ലിനും കഴുത്തിനും പൊട്ടലേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഹാനിഷ് കോട്ടയ്ക്കലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!