HomeNewsHealth“ബി ദ വാരിയര്‍’ ബോധവത്കരണ ക്യാമ്പയിനിന് തവനൂരിൽ ആരംഭമായി

“ബി ദ വാരിയര്‍’ ബോധവത്കരണ ക്യാമ്പയിനിന് തവനൂരിൽ ആരംഭമായി

be-the-warrior-tavanur

“ബി ദ വാരിയര്‍’ ബോധവത്കരണ ക്യാമ്പയിനിന് തവനൂരിൽ ആരംഭമായി

തവനൂർ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ “ബി ദ വാരിയര്‍’ ബോധവത്കരണ ക്യാമ്പയിനിന് തവനൂരിൽ ആരംഭമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തി മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയുമാണ് ലക്ഷ്യം. യഥാസമയം വാക്‌സിന്‍ സ്വീകരിച്ചു എസ്.എം.എസ് കൃത്യമായി പാലിച്ചു ആധികാരികമായ സന്ദേശങ്ങള്‍ കൈമാറി കോവിഡിനെതിരായ പോരാട്ടത്തില്‍ യോദ്ധാവാകൂ എന്നതാണ് ലോഗോ സന്ദേശം.
be-the-warrior-tavanur
റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍ കുട്ടികള്‍ കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നതു തടയുക തുടങ്ങി വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കാനുമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.പഞ്ചായത്ത്തല പരിപാടി അന്ത്യാളംകുടം ജി.എൽ.പി സ്കൂളിൽ വെച്ച് ബി ദ വാരിയർ ലോഗോ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കറിന് കൈമാറി. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, അസിസ്ൻറണ്ട് സെക്രട്ടറി ആർ.രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് പ്രശാന്തിയിൽ, പി.വി. സെക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!