HomeNewsGOവിലക്ക്​ തുടരും; തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ പൂരത്തിന്​ എഴുന്നള്ളിക്കാനാവില്ല

വിലക്ക്​ തുടരും; തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ പൂരത്തിന്​ എഴുന്നള്ളിക്കാനാവില്ല

ramachandran-elephant

വിലക്ക്​ തുടരും; തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ പൂരത്തിന്​ എഴുന്നള്ളിക്കാനാവില്ല

തൃശൂർ: കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന്​ ഉത്സവത്തിന്​ എഴുന്നള്ളിക്കുന്നതിനുള്ള വിലക്ക്​ തുടരും. ജില്ലാതല നാട്ടാന മോണിറ്ററിങ്​ കമ്മറ്റിയുടേതാണ്​ തീരുമാനം. വിലക്ക്​ തുടരുന്നതിനാൽ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ ഇത്തവണത്തെ തൃശൂർ പൂരത്തിന്​ എഴുന്നള്ളിക്കാനാവി​െലന്നെ്​ ജില്ലാ കലക്​ടറ അറിയിച്ചു.
ramachandran-angadippuram
കഴിഞ്ഞ ഫെബ്രുവരിയിലാണ് വനം വകുപ്പും നാട്ടാന മോണിറ്ററിങ്​ കമ്മറ്റിയും ചേർന്ന്​​ ആനയെ ഉത്സവത്തിന്​ എഴുന്നള്ളിക്കുന്നതിൽ നിന്ന്​ വിലക്ക്​ ഏർപ്പെടുത്തിയത്​. 15​ ദിവസത്തേക്കുള്ള വിലക്ക്​ പിന്നീടും 15 ദിവസം വെച്ച്​ തുടരുകയായിരുന്നു.
ramachandran-angadippuram
ഗുരുവായൂർ കോട്ടപ്പടിയിൽ ഉത്സവത്തിനി​ടെ ഇടഞ്ഞോടിയ രാമചന്ദ്രൻെറ ആക്രമണത്തിൽ രണ്ട്​ പേർ മരിച്ചിരുന്നു. പുറകിൽ നിന്ന്​ പടക്കം പൊട്ടിച്ചതിനെ തുടർന്നായിരുന്നു ആന ഇടഞ്ഞത്​. അമ്പത്​ വയസിലേ​െറ പ്രായമുള്ള തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന്​ കാഴ്​ചശക്തി കുറവാണ്​. ചെറിയ ശബ്​ദം കേട്ടാൽ പോലും വിരളുന്ന അവസ്ഥയുണ്ടെന്ന നിഗമനത്തെ തുടർന്നാണ്​ ആനക്ക്​ വിലക്കേർപ്പെടുത്തിയത്​. ആനപ്രേമികളുടെ ഇഷ്​ട താരമാണ്​ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രൻ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!