HomeNewsCorruptionയാത്രാബത്തയിൽ തിരിമറി; വളാഞ്ചേരിയിലെ മുൻ നഗരസഭാധ്യക്ഷക്കെതിരെ ഓഡിറ്റ് റിപ്പോർട്ട്

യാത്രാബത്തയിൽ തിരിമറി; വളാഞ്ചേരിയിലെ മുൻ നഗരസഭാധ്യക്ഷക്കെതിരെ ഓഡിറ്റ് റിപ്പോർട്ട്

valanchery-muncipality

യാത്രാബത്തയിൽ തിരിമറി; വളാഞ്ചേരിയിലെ മുൻ നഗരസഭാധ്യക്ഷക്കെതിരെ ഓഡിറ്റ് റിപ്പോർട്ട്

വളാഞ്ചേരി: യാത്രാബത്ത ഇനത്തിൽ അധിക തുക എഴുതി എടുത്തതായി കണ്ടെത്തിയതിനെ തുടർന്ന് വളാഞ്ചേരിയിലെ പ്രഥമ നഗരസഭാധ്യക്ഷ ഷാഹിന ടീച്ചർ വിവാദത്തിൽ. 2016 നവംബർ 3 മുതൽ 5 വരെ ഡൽഹിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തതിന്റെ യാത്രാബത്തയിലാണ് അധികം തുക എഴുതിയെടുത്തതായി ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം ഉള്ളത്.
kasa-blue-interiors
എറണാകുളത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്കും ഉള്ള യാത്രകൾക്കായി 6800 രൂപ യാത്രാചിലവായി എഴുതിയെടുത്തിട്ടുള്ളത്. എറണാംകുളത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വെറും 35 കിലോമീറ്റർ ദൂരം മാത്രമെന്നിരിക്കെ 105 കിലോമീറ്റർ ദൂരമെന്ന് കാണിച്ച് പണം കൈപ്പറ്റി എന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രസ്തുത ദിവസം ചെയർപേഴ്സന്റെ വാഹനത്തിലെ ലോഗ് ബുക്ക് പ്രകാരം അവർ നെടുമ്പാശ്ശേരി വരെ ആ വാഹനത്തിൽ സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ ഷാഹിന ടീച്ചറോട് വിശദീകരണം ആവശ്യപ്പെടാനാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!