HomeNewsCrimeചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ!

ചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ!

atm-skimming

ചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ!

പുലാമന്തോൾ: ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ അധ്യാപികയുടെ 40,000 രൂപ നഷ്ടപ്പെട്ടതായി പരാതി. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി രാജേഷ് എന്ന അധ്യാപകനാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൌണ്ടിൽ നിന്നാണ് പണം കവർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജേഷ് ഫേസ്)ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ചെമ്മലശ്ശേരി എ.യു.പി സ്കൂൾ അധ്യാപകനാണ് രാജേഷും ഇതേ സ്കൂളിലെ അധ്യാപികയായ ഭാര്യയും ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ നഷ്ടമായത് നാല്പതിനായിരം രൂപയാണ്.
atm-skimming
ജാർഖണ്ഡിലെ ഹസാരിബാഗിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഈമാസം എട്ടിനും ഒൻപതിനുമായി രണ്ടുതവണ 20,000 രൂപവീതമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. സ്വന്തംപേരിൽ പുലാമന്തോൾ എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. എ.ടി.എം മറ്റൊരു സ്ഥലത്ത് വച്ച ഉപയോഗിച്ചാണ് പണം കവർന്നതെന്ന് അധ്യാപകൻ പറയുന്നു. തനിക്ക് സംഭവിച്ചത് മറ്റുള്ളവർക്ക് ഒരു പാഠമാണെന്നും ജാഗ്രത പുലർത്തണമെന്നും അധ്യാപകൻ പറയുന്നു. പെരിന്തൽമണ്ണ പോലീസ് അന്വേഷണംതുടങ്ങി.
വീഡിയോ കാണാം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!