HomeNewsArtsകോവിഡ് 19; കലാകാരന്മാർക്കും അനുബന്ധപ്രവർത്തകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് 19; കലാകാരന്മാർക്കും അനുബന്ധപ്രവർത്തകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം

financial-assistance

കോവിഡ് 19; കലാകാരന്മാർക്കും അനുബന്ധപ്രവർത്തകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം

ലോക്ക് ഡൗൺ മൂലം ഉപജീവനമാർഗ്ഗങ്ങൾ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കലാകാരന്മാരെയും അനുബന്ധപ്രവർത്തകരെയും സഹായിക്കുന്നതിന് 1000 രൂപ വീതം രണ്ടുമാസം ധനസഹായം നൽകുന്ന ഒരു സമാശ്വാസപദ്ധതി സർക്കാർ നടപ്പിലാക്കും. കേരള സംഗീത നാടക അക്കാദമിയുടെ വെബ്‌സൈറ്റിലൂടെ, അക്കാദമിയുടെ പരിധിയിൽപ്പെടുന്ന അർഹരായ കലാകാരന്മാർക്ക് മതിയായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുളള സൗകര്യം ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ലഭ്യമാക്കുന്നതാണെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.
കല ഒരു ഉപജീവനമാർഗ്ഗമായി സ്വീകരിച്ചവരും കോവിഡ് -19 മൂലം ഉപജീവന മാർഗ്ഗങ്ങൾ നഷ്ടപ്പെട്ടവരുമായ കലാകാരന്മാർ, കലാപ്രകടനത്തിന് പശ്ചാത്തല സൗകര്യമൊരുക്കുന്നവർ എന്നിവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക. കഴിഞ്ഞ 10 വർഷമായി കലാമേഖലയിൽ സജീവമായും തുടർച്ചയായും പ്രവർത്തിക്കുന്നവരായിരിക്കണം അപേക്ഷകർ. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തവർ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിൽ നിന്നും പ്രതിമാസ പ്രതിഫലമോ, ധനസഹായമോ, ശമ്പളമോ, പെൻഷനോ നിലവിൽ കൈപ്പറ്റാത്തവരുമായ വ്യക്തികൾ എന്നിവർക്കാണ് സഹായം ലഭിക്കുക. കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംഗത്വത്തിന് അപേക്ഷിച്ചവർക്ക് പ്രത്യേക ധനസഹായം ലഭ്യമാകുന്നതിനാൽ ഈ ധനസഹായത്തിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!