HomeNewsHealthപൊന്നാനിയിൽ ആന്റിബോഡി പരിശോധന പൂർത്തിയായി

പൊന്നാനിയിൽ ആന്റിബോഡി പരിശോധന പൂർത്തിയായി

covid-19

പൊന്നാനിയിൽ ആന്റിബോഡി പരിശോധന പൂർത്തിയായി

എടപ്പാൾ: പൊന്നാനി താലൂക്കിലെ സമൂഹ വ്യാപന സാധ്യത കണ്ടെത്താൻ നടത്തിയ ആന്റിബോഡി പരിശോധന പൂർത്തിയായി. പൊന്നാനി, എടപ്പാൾ, വട്ടംകുളം, മാറഞ്ചേരി, ആലങ്കോട് സെന്ററുകളിൽനിന്നായി ആയിരത്തോളം പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്.
ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫീൽഡ് വിഭാഗം ജീവനക്കാർ, ആശാ- അങ്കണവാടി പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ജനപ്രതിനിധികൾ, വളന്റിയർമാർ, ഭക്ഷണ വിതരണക്കാർ, റേഷൻ കടക്കാർ, ഓട്ടോ, ടാക്സി, ബസ് തൊഴിലാളികൾ, പൊലീസുകാർ, മാധ്യമപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ തുടങ്ങിയവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്.
സാമ്പിൾ ശേഖരിച്ച് അതിവേഗം ഫലമറിയാനാകുന്ന ആന്റിജൻ (കോവിഡ് 19 ക്ലസ്റ്റർ കണ്ടയ്മെന്റ് ടെസ്റ്റിങ് സ്റ്റാർട്ടേജ്) പരിശോധന ശനിയാഴ്ചമുതൽ പൊന്നാനി താലൂക്കിൽ നടക്കും. താലൂക്കിലെ വെളിയങ്കോട്, കാലടി, എടപ്പാൾ, വട്ടംകുളം, മാറഞ്ചേരി, ആലങ്കോട്, നന്നംമുക്ക്, പൊന്നാനി മുനിസിപ്പാലിറ്റി, തവനൂർ, പെരുമ്പടപ്പ് എന്നീ പത്ത് പഞ്ചായത്തുകളിലാണ് പരിശോധന. ഒരു വാർഡിൽ 18 വീടുകൾ പരിശോധിക്കും. ഒരു വീട്ടിൽ മൂന്നുപേരുടെ സാമ്പിളാണ് എടുക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!