HomeNewsPublic Issueപെരുമ്പറമ്പിൽ സാമൂഹിക വിരുദ്ധർ പള്ളിയുടെ സ്ഥലത്ത് കോഴി അവശിഷ്ടങ്ങൾ തള്ളി

പെരുമ്പറമ്പിൽ സാമൂഹിക വിരുദ്ധർ പള്ളിയുടെ സ്ഥലത്ത് കോഴി അവശിഷ്ടങ്ങൾ തള്ളി

പെരുമ്പറമ്പിൽ സാമൂഹിക വിരുദ്ധർ പള്ളിയുടെ സ്ഥലത്ത് കോഴി അവശിഷ്ടങ്ങൾ തള്ളി

വളാഞ്ചേരി: പെരുമ്പറമ്പ് മൂടാൽ ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ സാമൂഹിക വിരുദ്ധർ കോഴി മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് പള്ളി സെക്രട്ടറി കുറ്റിപ്പുറം പോലീസിൽ പരാതി നൽകി.
ഒന്നിലേറെ ലോഡ് കോഴിമാലിന്യമാണ് ഇവിടെ തള്ളിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കടുത്ത ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പള്ളിയിൽ വരുന്നവരും പള്ളി പറമ്പിന് സമീപം താമസിക്കുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
വളാഞ്ചേരി നഗരസഭാ പരിധിയിൽ പെടുന്ന ഈ പ്രദേശത്ത് തള്ളിയ മാലിന്യം നീക്കണമെന്ന് നഗരസഭാ അധികൃതരെ അറിയിച്ചിരുന്നെങ്കിലും വൈകുന്നേരം വരെ നടപടികൾ ആയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എത്രയും പെട്ടെന്ന് മാലിന്യ കൂമ്പാരം പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. മുൻപും ഈ പ്രദേശങ്ങളിൽ ലോഡ് കണക്കിന് കോഴി അവശിഷ്ടങ്ങൾ തള്ളി വിട്ടിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!