HomeNewsCultureമാമാങ്കോത്സവം: അങ്കവാളെത്തി, നിള തീരത്ത് ഇന്ന് സ്മൃതി ദീപം തെളിയിക്കും

മാമാങ്കോത്സവം: അങ്കവാളെത്തി, നിള തീരത്ത് ഇന്ന് സ്മൃതി ദീപം തെളിയിക്കും

mamangam-2021

മാമാങ്കോത്സവം: അങ്കവാളെത്തി, നിള തീരത്ത് ഇന്ന് സ്മൃതി ദീപം തെളിയിക്കും

തിരുനാവായ: റീ എക്കൗ സംഘടിപ്പിക്കുന്ന മാമാങ്കോത്സവത്തിന്റെ ഭാഗമായുള്ള അങ്കവാൾ പ്രയാണം വെള്ളിയാഴ്ച നടന്നു.അങ്ങാടിപ്പുറം ചാവേർ തറയിൽ നിന്നും മഞ്ഞളാംകുഴി അലി എം.എൽ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വളളുവനാട് രാജാവിന്റെ പ്രതിനിധി കൃഷ്ണകുമാർ വർമ്മയാണ് സ്വാഗത സംഘം ചെയർമാൻ ഷമീർ കളത്തിങ്ങലിന് അങ്കവാൾ കൈമാറിയത്.കെ.കെ.റസാഖ് ഹാജി അധ്യക്ഷത വഹിച്ചു.അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഷഹീദ, മലബാർ ദേവസം ബോർഡ് പ്രസിഡണ്ട് മുരളി, മെമ്പർ ശിവശങ്കരൻ, അസി.കമ്മീഷണർ വിനോദ് വർമ്മ ,ദിനേഷ് തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് മലപ്പുറം കലക്ടറേറ്റ് പടിക്കൽ, കോട്ടക്കൽ .തിരൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം മാമാങ്ക സ്യാംകമായ കൊടക്കൽ നിലപാടുതറയിൽ തറയിൽ സമാപിച്ചു. പാട്ടത്തിൽ ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെട്ടത്ത് നാട് ചരിത്ര നിർമ്മാണ സഭ അംഗം ഉള്ളാട്ടിൽ രവീന്ദ്രൻ അങ്കവാൾ ഏറ്റുവാങ്ങി.
mamangam-2021
ഡോ.അബ്ദുൽ ജബ്ബാർ, എം.പി.എ.ലത്തീഫ്.ഉമ്മർചിറക്കൽ, എം.കെ.സതിഷ് ബാബു, കെ.പി.അലവി, ടി.കെ.അലവിക്കുട്ടി, സി.ഖിളർ, സതീശൻ കളിച്ചാത്ത്, സി.പി.എം.ഹാരിസ്, വാനാദ് വല്ലാർ,ഷൈജു ഗുരുക്കൾ, മുസ്തഫ ഗുരുക്കൾ തുടങ്ങിയവർ സംബന്ധിച്ചു. കടവനാട് വി .പി .എസ്.കളരിയുടെ കളരിയഭ്യാസ പ്രകടനവും ഉണ്ടായി.     ശനിയാഴ്ച കാലത്ത് നിള തീരത്ത് കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി മാമാങ്ക സ്മൃതി ദീപം തെളിയിക്കും.വൈകീട്ട് നാലിന് നിള ഓഡിറ്റോറിയത്തിൽ നടക്കുന്ന പൈതൃക സഭ ഡോ.ഒ.രാജേഷ് ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച കാലത്ത് 10 മുതൽ അഞ്ച് വരെ മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും തിരുനാവായ കൃഷി ഭവന്റെയും സഹകരണത്തോടെ ഊട്ടി പുഷ്പമേള മാതൃകയിൽ താമരമേള നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!