HomeNewsArtsഅക്ഷരങ്ങൾ കൊണ്ട് അർത്ഥവത്തായ ചിത്രങ്ങൾ തീർത്ത് അനിലെഴുത്ത്

അക്ഷരങ്ങൾ കൊണ്ട് അർത്ഥവത്തായ ചിത്രങ്ങൾ തീർത്ത് അനിലെഴുത്ത്

അക്ഷരങ്ങൾ കൊണ്ട് അർത്ഥവത്തായ ചിത്രങ്ങൾ തീർത്ത് അനിലെഴുത്ത്

വളാഞ്ചേരി: ലിപികൾ സൃഷ്ടിക്കുന്നതിനുമെത്രെയോ മുമ്പ് തന്നെ ഒരു സംവേധന മാർഗമായി മനുഷ്യൻ ഉപയോഗിച്ചിരുന്നത്. അതേ ചിത്രങ്ങളെ തന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളും ചിന്തകളും അക്ഷരങ്ങളാൽ സൃഷ്ടിക്കുന്ന ഒരു അനുഗ്രഹീത കലാകാരനാണ് അനിൽകുമാർ കെപി. അനിലെഴുത്ത് എന്ന പേരിൽ അദ്ദേഹത്തിന്റെ വരകൾക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രചാരമാണ് ലഭിക്കുന്നത്.

വളാഞ്ചേരിയിലെ കൂട്ടായ്മയായ ‘മൂല്യങ്ങളുടെ സ്വരലയം’ വേദിക്കരികെ അനിലെഴുത്തുകളുടെ പ്രദർശനം സജ്ജീകരിച്ചു. ചിത്രപ്രദർശനം എന്നതിലുപരി ഓരോ ചിത്രങ്ങളും ഭാരതത്തിലെ ഓരോ മനുഷ്യനെയും സർവോപരി കേരളത്തിലെ ഓരോ വ്യക്തിയെയും പല കാലങ്ങളിൽ സ്വാധീനം ചെലുത്തിയ വിഷയങ്ങൾ തന്റെ തൂലികയിൽ നിന്നും എഴുതി വരച്ച വച്ചതാൺ അനിലെഴുത്ത്.
കാലിഗ്രാഫി
Anilezhuthu

ആലങ്കാരിക കയ്യെഴുത്തുകൾ എന്നറിയപ്പെടുന്ന കാലിഗ്രാഫാണ് അനിലെഴുത്തിൽ കൂടുതലും. സാമൂഹിക വിഷയങ്ങളിൽ വരകളിലൂടെ തന്റെ നിലപാടറിയിച്ച കലാകാരനാണ് അനിൽ. നോട്ടു നിരോധനത്തെതുടർന്നുള്ള പണമില്ലാത്ത വിഷുവാഘോഷവും, തിരുവനന്തപുരത്ത് ഒരു യുവതി സ്വാമിയുടെ ലിംഗച്ഛേദം നടത്തിയ സംഭവവും അക്ഷരങ്ങളിലൂടെ ചിത്രങ്ങളായി അനിലെഴുത്തിൽ കാണാം.
കൂടാതെ കേരളത്തിലെ ജില്ലകളുടെയും സ്ഥലങ്ങളുടെ പേരുകളും ആ സ്ഥങ്ങളുടെ പ്രത്യേകതകൾ ഉൾക്കൊള്ളിച്ചു കൊണ്ട് അനിൽ വരച്ചെടുത്തിരിക്കുന്നു.
ആംബിഗ്രാം
നേരെയെഴുതിയാലും തിരിച്ചെഴുതിയാലും ഒന്നു തന്നെ വായിക്കാൻ സാധിക്കുന്ന പാലിയൻഡ്രോം വാക്കുകൾക്ക് സമാനമായി വാക്കുകളെ ആലങ്കാരികമായി എഴുതി അത് നേരെ വായിക്കുമ്പോഴും തല തിരിച്ച് പിടിച്ച് വായിക്കുമ്പോഴും ഒന്ന് തന്നെയാകുന്ന ആംബിഗ്രാഫുയാണ് അനിലെഴുത്തിന്റെ മറ്റൊരു ആകർഷണം. ‘ലാൽ സലാം’, ബീഫ്, അമ്മ തുടങ്ങിയ വാക്കുകൾ ആംബിഗ്രാഫ് വഴി അനിൽ സൃഷിച്ചിട്ടുണ്ട്.Anilezhuthuanilezhuthu anilezhuthu anilezhuthu anilezhuthu


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!