HomeNewsAccidentsAngry mob protest National Highway at Valanchery over the death of a auto driver in an accident

Angry mob protest National Highway at Valanchery over the death of a auto driver in an accident

Angry mob protest National Highway at Valanchery over the death of a auto driver in an accident

ദേശീയപാതയില്‍ ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടത്തെ ത്തുടര്‍ന്ന് നാട്ടുകാര്‍ റോഡുപരോധിച്ചു. ഓണിയില്‍ പാലത്തിനുസമീപം തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പെട്ടിഓട്ടോ ഡ്രൈവര്‍ പേരശ്ശനൂര്‍ എടച്ചലം മച്ചിങ്ങല്‍ മുഹമ്മദാലി (38)യാണ് മരിച്ചത്.
അപകടത്തില്‍പ്പെട്ട ബസ്സ് മിനുട്ടുകള്‍ക്കകം സംഭവസ്ഥലത്തുനിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകളുടെ അമിത വേഗംമൂലം നിരവധി അപകടങ്ങള്‍ മൂച്ചിക്കല്‍, ഓണിയില്‍ പാലം എന്നിവിടങ്ങളില്‍ നടക്കുന്നതായി പ്രതിഷേധക്കാര്‍ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ് അപകടത്തിനിടയാക്കിയ ബസ് റോഡരികിലേക്ക് മാറ്റിയിടുകയായിരുന്നു. ഇതിനെതിരെയായിരുന്നു നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം.

റോഡ് ഉപരോധത്തെത്തുടര്‍ന്ന് ഇരുഭാഗങ്ങളിലുമായി വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. നൂറുകണക്കിന് യാത്രക്കാര്‍ വാഹനങ്ങളിലും റോഡിലുമായി കുടുങ്ങി. നാട്ടുകാരുടെ ഉപരോധം മുക്കാല്‍ മണിക്കൂറോളം തുടര്‍ന്നു. ഒടുവില്‍ അപകടത്തിനിടയാക്കിയ ബസ്സും ഡ്രൈവറേയും കോടതിയില്‍ ഹാജരാക്കാമെന്നും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാമെന്നും വളാഞ്ചേരി സി.ഐ. എ.എം. സിദ്ധീഖ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ജനങ്ങള്‍ ഉപരോധം പിന്‍വലിച്ചത്.

 

Summary:Angry mob protest National Highway at Valanchery over the death of a auto driver in an accident


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!