HomeNewsGeneralഅനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

anaemia-valanchery

അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

വളാഞ്ചേരി: അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി. ബോധവത്ക്കരണ പോസ്റ്ററിൻ്റെ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഒ.ശാന്തകുമാരിക്ക് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, നഗരസഭ സെക്രട്ടറി സീന എച്ച്, കൗൺസിലർമാരായ ആബിദ മൻസൂർ, ഷൈലജ കെ.വി, ബദരിയ്യ മുനീർ, കെ.വി ഉണ്ണികൃഷ്ണൻ, നൂർജഹാൻ എന്നിവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ അംഗനവാടികളും കേന്ദ്രീകരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!