അക്ഷരലക്ഷം ക്ലാസ്സുകൾക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി: ലക്‌ഷ്യം പരിപൂർണ്ണ സാക്ഷരത
വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline
വളാഞ്ചേരി: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പരിപൂർണ്ണ നിരക്ഷരത പരിപാടിയുടെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻടെ ആഭിമുഖ്യത്തിൽ അക്ഷരലക്ഷം പഠിതാക്കളുടെ സംഗമവും പാഠപുസ്തക വിതരണവും നടന്നു. ചടങ്ങിന്ടെ ഉത്ഘാടനം തിരൂർ ആർ.ഡി.ഒ ജെ മോബി നിർവഹിച്ചു . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ പാറോളി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ ടി സിദ്ദിക്ക്, തിരൂർ താസിൽദാർ വർഗീസ് , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, കെ ആശാമണി തുടങ്ങിയവർ സംസാരിച്ചു.