HomeNewsJobസ്റ്റേ നീക്കി; എൽ.പി,​ യു.പി അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അടുത്തയാഴ്‌ച

സ്റ്റേ നീക്കി; എൽ.പി,​ യു.പി അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അടുത്തയാഴ്‌ച

kerala-psc

സ്റ്റേ നീക്കി; എൽ.പി,​ യു.പി അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അടുത്തയാഴ്‌ച

തൃശൂർ: സംസ്ഥാനത്തെ എൽ.പി- യു.പി. അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം ഒഴിവുകളിലേക്ക് പി.എസ്.സി അടുത്തയാഴ്ച അഡ്വൈസ് മെമ്മോ അയച്ചുതുടങ്ങും. നിയമനം നടത്തുന്നതിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നീക്കിയതിനെ തുടർന്നാണ് ഇത്.
court
കോടതി ഉത്തരവു ലഭിച്ചതോടെ,​ യുദ്ധകാലാടിസ്ഥാനത്തിൽ നിയമനത്തിന് നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഉദ്യോഗാർത്ഥികൾക്ക് ഉറപ്പു നൽകി. സ്‌റ്റേയിൽ വിടുതൽ നൽകിയെങ്കിലും നിയമനങ്ങൾ ഹർജിയിലെ അന്തിമതീർപ്പിനു വിധേയമായിരിക്കുമെന്ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
lpsa
നാലു മാസം മുമ്പുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 6326 പ്രൈമറി അദ്ധ്യാപക ഒഴിവുകളുണ്ട്. 25 വർഷത്തിന് ശേഷം ഏറ്റവും കൂടുതൽ അദ്ധ്യാപകർ റിട്ടയർ ചെയ്യുന്ന മാസം കൂടിയാണിത്. അതിനാൽ സ്കൂൾ തുറന്ന് തലയെണ്ണലിനു ശേഷം ജൂലായോടെ 1500- ഓളം അധിക ഒഴിവുണ്ടാകും. ഏറ്റവും കൂടുതൽ ഒഴിവ് മലപ്പുറം ജില്ലയിലാണ്.
high-court
കേസ് ഇങ്ങനെ
 2014- ൽ എൽ.പി, യു.പി. അദ്ധ്യാപക തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. അന്ന് ടെറ്റ് യോഗ്യത ഉൾപ്പെടുത്തിയിരുന്നില്ല.
 കേന്ദ്ര മാനദണ്ഡപ്രകാരം യോഗ്യതയായി ടെറ്റ് ഉൾപ്പെടുത്തണമെന്നും വിജ്ഞാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ടെറ്റ് യോഗ്യതക്കാർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക്
 പരീക്ഷ നടത്തുന്നതും പട്ടിക പ്രസിദ്ധീകരിക്കുന്നതും ട്രിബ്യൂണൽ തടഞ്ഞു.
 പിന്നീട് സർക്കാരും പി.എസ്.സിയും ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു.
 ആദ്യം പട്ടിക പ്രസിദ്ധീകരിച്ച തൃശൂർ ജില്ലയിൽ നിയമനമായപ്പോൾ ഉദ്യോഗാർത്ഥികൾ വീണ്ടും ട്രിബ്യൂണലിലേക്ക്
 അന്നത്തെ സ്റ്റേ ഉത്തരവിലാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി ഇപ്പോൾ വിടുതൽ നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!