HomeNewsConference‘അക്ട് ഓൺ’ രൂപീകൃതമായി; 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളികളാകും

‘അക്ട് ഓൺ’ രൂപീകൃതമായി; 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളികളാകും

act-on

‘അക്ട് ഓൺ’ രൂപീകൃതമായി; 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളികളാകും

കുറ്റിപ്പുറം ∙ പ്രളയക്കെടുതിയിൽ പൂർണമായും തകർന്ന ജില്ലയിലെ 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളിയാകുമെന്ന് ‘ആക്ട് ഓൺ’ സംഘടന. ദുരന്തമേഖലകളിൽ സേവനം ചെയ്യുന്നതിനായി രൂപീകരിച്ച ‘ആക്ട് ഓൺ’ എന്ന സംഘടനയുടെ ആദ്യ പരിശീലന ക്യാംപിലാണ് പ്രഖ്യാപനം. ആറുകോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. തകർന്ന വീടുകളുടെ പുനർനിർമാ‍ണത്തിന് സർക്കാർ നൽകുന്ന സഹായം മതിയാകാതെ വന്നാൽ ആക്ട് ഓൺ ഓരോ വീടിനും രണ്ടുലക്ഷം രൂപവരെ അനുവദിക്കും.
act-on
ജനകീയ സമാഹരണത്തിലൂടെ തുക കണ്ടെത്തും. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ നടന്ന ക്യാംപ് കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. ഡോ. എൻ.എം.മുജീബ് റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാർ, ഡിഎംഒ ഡോ. സക്കീന, ടി.വി.സിദ്ദീഖ്, ഡോ. ജാവേദ് റഹ്മാൻ, നജീബ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു. ക്യാംപിൽ നിന്നു തിരഞ്ഞെടുത്തു പരിശീലനം നൽകുന്ന ടീമുകൾ രണ്ടു ദിവസത്തിനകം വയനാട്, നിലമ്പൂർ, ചെങ്ങന്നൂർ മേഖലകളിലെത്തി പുനരധിവാസം അടക്കമുള്ള ജോലികളിൽ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!