HomeNewsEvents‘അപകടരഹിത മലപ്പുറം’ പദ്ധതി വട്ടപ്പാറയില്‍ നടന്നു

‘അപകടരഹിത മലപ്പുറം’ പദ്ധതി വട്ടപ്പാറയില്‍ നടന്നു

accident-free-malappuram-vattappara

‘അപകടരഹിത മലപ്പുറം’ പദ്ധതി വട്ടപ്പാറയില്‍ നടന്നു

മലപ്പുറം ജില്ലാ ഭരണകൂടം,പോലീസ്,മോട്ടോര്‍ വാഹന വകുപ്പ് മലപ്പുറം ജില്ലാ ട്രോമാ കെയറും ഐ.എം.എയും ജെസിഐയും സംയുക്തമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘അപകടരഹിത മലപ്പുറം പദ്ധതി വട്ടപ്പാറയില്‍ വെച്ച് നടന്നു.വളാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘അപകടരഹിത മലപ്പുറം ജില്ലാ പദ്ധതി വളാഞ്ചേരി വട്ടപ്പാറയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.ജില്ലാ ഭരണകൂടം, പോലീസ് മോട്ടോര്‍ വാഹന വകുപ്പ് , ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ജില്ലാകമ്മിറ്റി മലപ്പുറം ജില്ലാ ട്രോമാകെയര്‍ സംയുക്തമായി 2020 ഡിസം :31 മുതല്‍ 2021 ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന റോഡ് അപകടങ്ങളും അത്യാഹിതങ്ങളും കുറക്കുന്നതാണ് പദ്ധതി.
accident-free-malappuram-vattappara
മലപ്പുറം ജില്ലയില്‍ കൃത്യമായ പ്ലാനിങ്ങോടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്‌റ്കളോടപ്പം യജ്ഞത്തിന്‍ പങ്ക് ചേര്‍ന്നു. സംഘടനകള്‍ വ്യക്തികള്‍ ഏവരെയും ഉള്‍പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വട്ടപ്പാറയില്‍ വെച്ച് നടന്ന ചടങ്ങില്‍ വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഐ.എം.എ പ്രസിഡന്റ് ഡോ.എന്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.സബ് ആര്‍.ടി.ഓ ഗോകുല്‍ ദാസ്,കല്‍പകഞ്ചേരി സി.ഐ റിയാസ് രാജ,ഐ.എം.എ സെക്രട്ടറി ഡോ.മുഹമ്മദ് റിയാസ് കെ.ടി,വളാഞ്ചേരി നഗരസഭ മെമ്പര്‍മാരായ സയ്യിദ് ഫൈസല്‍ തങ്ങള്‍,മുജീബ് വാലാസി,ജെ.സി.ഐ വളാഞ്ചേരി പ്രസിഡന്റ് ഡോ.ഹാരിസ് കെ.ടി,വ്യാപാരി വ്യവസായി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!