HomeNewsGeneralഅബ്ദുല്‍ വഹാബ് എം.പിയുടെ ഇടപെടല്‍ ഫലം കണ്ടു; രാജ്യറാണി എക്സ്പ്രസ് ഇനി സ്വതന്ത്ര ട്രെയിന്‍

അബ്ദുല്‍ വഹാബ് എം.പിയുടെ ഇടപെടല്‍ ഫലം കണ്ടു; രാജ്യറാണി എക്സ്പ്രസ് ഇനി സ്വതന്ത്ര ട്രെയിന്‍

rajyarani

അബ്ദുല്‍ വഹാബ് എം.പിയുടെ ഇടപെടല്‍ ഫലം കണ്ടു; രാജ്യറാണി എക്സ്പ്രസ് ഇനി സ്വതന്ത്ര ട്രെയിന്‍

നിലമ്പൂർ: രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിന്‍ ആക്കി റയിൽ‌വെ മന്ത്രി പിയൂഷ് ചൗള ഉത്തരവിറക്കി. മലപ്പുറം ജില്ലയുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് മന്ത്രി ഇന്നലെ പച്ചക്കൊടി കാട്ടിയത്. പി വി അബ്ദുല്‍ വഹാബ് എം പി ഇന്നലെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴച്ചയെ തുടർന്നാണ് ഏറെ നാളായി തീർപ്പാതകാതെ ഇരുന്നിരുന്ന ഫയലില്‍ തീരുമാനമായത്.
നിലമ്പൂരിൽ നിന്നു ദിവസവും രാത്രി 8.50ന് പുറപ്പെടുന്ന ട്രെയിൻ(16350) പുലർച്ചെ 6.25ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് രാത്രി 10.45ന് പുറപ്പെടുന്ന ട്രെയിൻ(16349) രാവിലെ 7.20ന് നിലമ്പൂരിലെത്തും. പഴയ സ്റ്റോപ്പുകളിൽ മാറ്റമില്ല. തിരുവനന്തപുരം സെൻട്രൽ‌ സ്റ്റേഷനിൽ റേക്ക് നിർത്താനുള്ള സ്ഥലക്കുറവുമൂലമാണ് രാജ്യറാണി യാത്ര കൊച്ചുവേളിയിൽ അവസാനിപ്പിക്കുന്നത്.
rajyarani
ഏറെ നാളത്തെ പരിശ്രമത്തിനാണ് ഫലം കണ്ടതെന്ന പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. കഴിഞ്ഞ വർഷം തന്നെ രാജ്യറാണി സ്വതന്ത്രമാക്കുന്നതിന് റയിൽ‌വെ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നു. മന്ത്രിയുടെ അനുമതിക്കാണ് കാത്തിരുന്നത്. ഇനി പുതിയ ടൈം ടേബിളില്‍ രാജ്യറാണി ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കുമെന്ന് എം പി പറഞ്ഞു.
രാജ്യറാണി എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചതു മുതല്‍ തന്നെ നിലമ്പൂരിലും, സമീപപ്രദേശങ്ങളിലും ഉള്ളവര്‍ ട്രെയിന്‍ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വിവിധ തലങ്ങളില്‍ നടത്തിയ സമ്മർദവും, പരിശ്രമവുമാണ് ഇതോടെ സഫലം ആയിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!