HomeNewsArticlesമലബാറിലെ മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കളേ..വരാനിരിക്കുന്ന ഈ അപകടം അറിഞ്ഞുവയ്ക്കുക!

മലബാറിലെ മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കളേ..വരാനിരിക്കുന്ന ഈ അപകടം അറിഞ്ഞുവയ്ക്കുക!

മലബാറിലെ മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കളേ..വരാനിരിക്കുന്ന ഈ അപകടം അറിഞ്ഞുവയ്ക്കുക!

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി റിസൽട്ടിലെ മിന്നും തിളക്കവും മലപ്പുറത്തിന്റെ നേട്ടവും ആഘോഷിക്കുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് അപകടകരമായൊരു സാമൂഹിക പ്രശ്നമാണ്. മലബാറിലെ പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരവും ആൺകുട്ടികളുടെ വിദ്യാഭ്യാസ കുറവും, സാമൂഹിക ഇടപെടലിലും വിവാഹത്തിലും ദാമ്പത്യത്തിലുമെല്ലാം വലിയ വിള്ളലുകളാണ് വീഴ്ത്തിക്കൊണ്ടിരിക്കുന്നത് എന്ന സത്യമാണ് മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടന മലബാറിലെ മൂന്ന് ജില്ലകളിൽ നടത്തിയ ഒൗദ്യോഗിക വിവരശേഖരണത്തിൽ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഏ പ്ലസ്സുകളുടെ എണ്ണത്തിൽ അഭിമാനിക്കുമ്പോഴും വരാനിരിക്കുന്ന ഈ വലിയ സാമൂഹ്യ പ്രശ്നത്തെ മുസ്ലീം സമൂഹം കാണാതെ പോയാൽ ഗുരുതരമായ സാമൂഹിക പ്രത്യാഘാതമായിരിക്കും സംഭവിക്കുക.
muslim-students
പ്ലസ് ടു – ബിരുദ തലങ്ങളിൽ 2016 ൽ നടത്തിയ സർവ്വേയുടെ വിശദാംശങ്ങളാണ് സംഘടന പുറത്തു വിടാൻ തയ്യാറായിരിക്കുന്നത്. സിജി ജനറൽ സെക്രട്ടറിയും കോഴിക്കോട് ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയുമായ ഡോ.സെഡ്.എ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ആൺ കുട്ടികളും പെൺകുട്ടികളും വിദ്യാഭ്യാസത്തോട് പുലർത്തുന്ന മനോഭാവവും അത് കൊണ്ടെത്തിക്കുന്ന പ്രശ്നങ്ങളും സങ്കീർണമാവുന്നു. പെട്ടന്ന് ജോലി കിട്ടണം എന്നാണ് ആൺകുട്ടികളിലെ വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നത്. ഹൈസ്കൂൾ കാലം തൊട്ട് ഈയൊരു മനോഭാവം കാണാനുമാവും. പഠന കാലത്തു തന്നെ ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന ആൺകുട്ടികളുടെ തുടർ പഠനം പലപ്പോഴും അവിടെ അവസാനിക്കുന്നു. പെട്ടന്ന് പണം സമ്പാദിക്കുന്നതിനായി വിദേശത്തേക്ക് പറക്കുകയും സമ്പന്നനായി തിരികെയെത്തുമ്പോഴേക്കും കാത്തിരിക്കുന്നത് വിദ്യാസമ്പന്നയായ പെൺകുട്ടി! പലപ്പോഴും ഇത്തരം ബന്ധങ്ങളിലേക്ക് പെൺകുട്ടികൾ ഗത്യന്തരമില്ലാതെയാണ് ചെന്നെത്തുന്നത്.
muslim-students
ഇവയിൽ തന്നെ എൺപത് ശതമാനം മാർക്ക് ലഭിച്ചവർവരെയുണ്ട്. ആകർഷകമായ വരുമാനം, ബൈക്ക്, സ്മാർട്ട് ഫോൺ ഇവയൊക്കെത്തന്നെ അവയ്ക്കുള്ള ന്യായീകരണങ്ങൾ.കോളേജ് വിദ്യാഭ്യാസ മെടുത്താൽ കോഴ്സ് ദൈർഘ്യ കാരണത്താൽ ആൺകുട്ടികൾ വിമുഖത കാണിക്കുന്നു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ളോമ കോഴ്സുകളിലാണ് പലർക്കും താൽപര്യം. കേന്ദ്ര സർവ്വകലാശാലകളിലും വിദ്യാർത്ഥികളായി പെൺകുട്ടികൾ തന്നെ കൂടുതൽ.
muslim-girl
കുടുംബ ബന്ധങ്ങളിലാണ് ഈ അസന്തുലിതാവസ്ഥ വലിയ തോതിലാണ് ബാധിക്കുന്നത്. ബിരുദവും ബിരുദാനന്തരമോ ഉളള പെൺകുട്ടികൾ കുറഞ്ഞ വിദ്യാഭാസ യോഗ്യതയുള്ളവരെ വിവാഹം ചെയ്യാൻ മടിക്കുന്നു. നടന്നാലും അത്തരം വിവാഹങ്ങൾ പിന്നീട് പ്രശ്നങ്ങളിലക്ക് ചെന്നെത്തുന്നു. വിദ്യാഭ്യാസം കുറഞ്ഞ ഭർത്താക്കന്മാരുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നിട്ടുള്ളതിന് കുടുംബ കോടതികളിൽ പോയാൽ നിരവധിയായ തെളിവുകൾ ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു. അതേ സമയം ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾക്ക് വരനെ കിട്ടാൻ ബുദ്ധിമുട്ടുന്നു. ഈ സ്ഥിതി മൂലം ‘കിട്ടിയവ’യിൽ തൃപ്തിയടയേണ്ടി വരുന്നു. “ഉയർന്ന പോസ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർ പലപ്പോഴു വിദ്യാഭ്യാസം ആവശ്യമില്ലാത്ത ജോലി ചെയ്യുന്നവരായി കാണുന്നു. മുസ്ലിം ആൺകുട്ടിക്ക് എങ്ങനെയെങ്കിലും നാല് കാശുണ്ടാക്കിയാൽ മതി” എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പറയുന്നു. പലപ്പോഴും ഈഗോ പ്രശ്നങ്ങൾ സംഭവിക്കുന്നു. പെൺകുട്ടിയുടെ വിദ്യാഭ്യാസ കൂടുതൽ കൊണ്ടാണ് പലപ്പോഴും ദാമ്പത്യ പീഡനം പൊട്ടി പുറപ്പെടുന്നത്. മുസ്ലിം സമുദായത്തിലെ പുരുഷ മേധാവിത്തവും ഇതിന് വിനയാവുന്നു. ജോലി സ്ഥലത്തെ സമ്പർക്കം, രാത്രി ഡ്യൂട്ടി, ജോലി ചെയ്തുണ്ടാക്കിയ പണം.. പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. ഗൾഫ് ജോലികൾ വിവാഹ കമ്പോളത്തിൽ വിദ്യാഭ്യാസ അന്തരത്തെ കുറച്ചിരുന്നെങ്കിലും ഗൾഫിലെ കൂട്ട പിരിച്ചുവിടൽ പ്രശ്നങ്ങളെ വീണ്ടും വലുതാക്കി മാറ്റി. വിദ്യാസമ്പന്നയായ ഭാര്യ സ്വാതന്ത്യ ബോധം പുലർത്തുകയും അവ കുടുംബത്തിനകത്തെ ആൺ അധീശ മനോഭാവത്തിന് വിപരീതമാവുകയും പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.വിദ്യാസമ്പന്നരായ പെൺ കുട്ടികൾ തങ്ങളുടെ ഭർത്താവിനെ സമൂഹത്തിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ മടിക്കുന്ന അനുഭവങ്ങളുമുണ്ട്. വിദ്യാഭ്യാസ കാലത്ത് വിവാഹിതയാവുന്ന പെൺകുട്ടികളെ തുടർപഠനത്തിനയക്കണം എന്ന ഉറപ്പ് വരന്റെ വീട്ടുകാരെ സമ്മതിപ്പിക്കേണ്ടി വരുന്ന ഒരു അവസ്ഥ കൂടി വന്നു നിൽക്കുന്നു. അധികം വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യാൻ താൽപര്യമില്ല എന്ന് പറയുന്നവരുടെ എണ്ണം കൂടി വരുന്നു. കാരണം ആൺകുട്ടിയുടെ പഠിപ്പ് കുറവ് തന്നെ!
girls
മലബാറിൽ ഉന്നത വിദ്യാഭ്യാസം നേടിയ എത്ര മുസ്ലീം സ്ത്രീകൾ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ജോലിക്ക് പോകാതിരിക്കുന്നു എന്നത് മനസ്സിലാവുമ്പോഴേ ഈ സാമൂഹിക പ്രശ്നത്തിന്റെ ആഴം മനസ്സിലാവൂ. ആൺ കുട്ടികളേയും പഠിപ്പിക്കുക എന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം. ഉന്നത പഠനത്തിനു ശേഷമുള്ള ഈ വെറുതേയിരിപ്പ് സാക്ഷര കേരളത്തിന്റെ മറ്റൊരു ശാപമാണെന്ന് കൂട്ടി വായിക്കേണ്ടി വരുമെന്ന വലിയ സൂചനയാണ് ഈ വിവരശേഖരണം നൽതുന്നത്. ഇനിയും അവഗണിച്ചാൽ മൂർത്തമായ വലിയ സാമൂഹിക പ്രശ്നമായി മാറാൻ അധിക കാലം വേണ്ടി വരില്ല.
കടപ്പാട്: പി.എസ് റംഷാദ്/ ഇന്ത്യൻ എക്സ്പ്രസ്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!