HomeViralഅമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

അമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

highway-survey

അമ്മയുടെ കുഴിമാടത്തിനു മുകളിൽ ദേശീയപാത സർവ്വെ അടയാളപ്പെടുത്തുന്നത് നോക്കി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

കോട്ടക്കൽ: ദേശീയ പത 66 ന്റെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന സർവ്വെ മലപ്പുറം ജില്ലയിലൂടെ ആണ് നിലവിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും വൻ ജനപ്രതിഷേധത്തിനിടയാക്കിയ സർവ്വെ നടപടികൾ നടന്നു വരികവെ ചില വികാരനിർഭര നിമിഷങ്ങളിലൂടെയും കടന്നു പോകുന്നു.grave-survey
അത്തരത്തിലൊരു സന്ദർഭമാണ് എടരിക്കോടിനടുത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. തന്റെ അമ്മയെ മറവ് ചെയ്ത കുഴിമാടത്തിൽ സർവ്വെക്കായി അടയാളപ്പെടുത്തുന്നതു നിസ്‌സഹായതയോടെ നോക്കി നിൽക്കുന്ന മകന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കോട്ടക്കലിലെ ഫോട്ടോ ജേർണലിസ്റ്റായ സുധാകരൻ പകർത്തിയ ചിത്രമാണ് ഇത്. മുൻപ് പ്രഖ്യാപിച്ച അലൈൻ‌മെന്റിൽ നിന്നും വ്യത്യാസപ്പെടുത്തി പുതിയ അലൈൻ‌മെന്റ് വൻ ജനകീയ പ്രതിഷേധത്തിനിടവച്ചിരികുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹര സമരം ചിനക്കലിൽ ആരംഭിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!