ഫോണുകളിൽ എമർജൻസി അലർട്ട് ; അടുത്ത 24 മണിക്കൂറിൽ മലപ്പുറം ജില്ലയിൽ മഴ ശക്തമാകും

മലപ്പുറം : അടുത്ത 24 മണിക്കൂറിൽ മലപ്പുറം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്,ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ച് ജില്ലയിലെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര സന്ദേശം (Emergency Alert) എത്തിത്തുടങ്ങി.
കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ സംയുക്തമായി നടപ്പിലാക്കുന്ന ‘കോമൺ അലർട്ടിങ് പ്രോട്ടോക്കോൾ’ (CAP) വഴിയാണ് ഉച്ചത്തിലുള്ള പ്രത്യേക ശബ്ദത്തോടും വൈബ്രേഷനോടും കൂടിയ സന്ദേശം ഫോണുകളിൽ ലഭിക്കുന്നത്.
അടുത്ത 24 മണിക്കൂറിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം,മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.
ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണം,മലവെള്ളപ്പാച്ചിൽ,ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും കൺട്രോൾ റൂമുകൾ സജ്ജമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
