വളാഞ്ചേരി നഗരസഭ അറിയിപ്പ്; താൽക്കാലിക ക്യാഷ്വൽ സ്വീപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ കീഴിൽ വിവിധ സർക്കാർ/അർദ്ധസർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്യാഷ്വൽ സ്വീപ്പർ ജോലി ചെയ്യുന്നതിന് കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.താൽപര്യമുള്ള വളാഞ്ചേരി നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകർ ഇതോടൊപ്പമുള്ള അപേക്ഷ മാതൃക പൂരിപ്പിച്ച് അപേക്ഷയോടൊപ്പം, ആധാർ കാർഡ്, അയൽക്കൂട്ട അംഗത്വ പാസ്സ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം 12- 06 – 2026 വൈകുന്നേരം 5 മണിക്ക് മുൻപായി കുടുംബശ്രീ സി ഡി എസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
