ഉമ്മൻ ചാണ്ടി സദ്ഭാവന പുരസ്കാരം ബെൻഷ കെ.എം അർഹയായി

മലപ്പുറം: മലപ്പുറം ജില്ല യിലെ മികച്ച പ്രിൻസിപ്പലിനു എ.എച്.എസ്.ടി.എ ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സദ്ഭാവന അവാർഡ് ഡി.എച്.ഒ.എച്.എസ്.എസ് പൂക്കരത്തറ പ്രിൻസിപ്പൽ ബെൻഷ കെ.എം അർഹയായി. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും അക്കാദമിക് രംഗങ്ങളിലും സാമൂഹ്യ സുരക്ഷ മേഖലയിലും നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം. പുതിയ സ്കൂൾ ലൈബ്രറി, ഓപ്പൺ ലൈബ്രറി, ഓപ്പൺ ഓഡിറ്റോറിയം 4 ഭവന രഹിത കുടുംബങ്ങൾക്ക് വീടുകൾ എന്നിവ നിർമിച്ചു നൽകി. 2 വീടുകളുടെ പണി ഇപ്പോളും പുരോഗമിക്കുന്നു. ബോട്ടണി പ്രാക്റ്റിക്കൽ ചീഫ്, ചോദ്യ പേപ്പർ നിർമാണം സ്കീം ഫൈനലൈ സേഷൻ സംസ്ഥാന റിസോഴ്സ് പേഴ്സൺ എന്നീ നിലയിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ജനുവരി 31 ന് മഞ്ചേരി വെച്ച് നടക്കുന്ന എ.എച്.എസ്.ടി.എ മലപ്പുറം ജില്ലാ സമ്മേളനത്തിൽ നിലമ്പൂർ എം.എൽ.എ ആര്യാടാൻ ഷൗക്കത്ത് പുരസ്കാരം വിതരണം ചെയ്യും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
