HomeNewsEducationNewsPress meetവളാഞ്ചേരിയിൽ വീണ്ടും സെവൻസ് വസന്തം; വി.എഫ്.എയും പുറമണ്ണൂർ ഫുട്ബോൾ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജനു 5 മുതൽ

വളാഞ്ചേരിയിൽ വീണ്ടും സെവൻസ് വസന്തം; വി.എഫ്.എയും പുറമണ്ണൂർ ഫുട്ബോൾ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജനു 5 മുതൽ

Vfa-sevens-meet-2025

വളാഞ്ചേരിയിൽ വീണ്ടും സെവൻസ് വസന്തം; വി.എഫ്.എയും പുറമണ്ണൂർ ഫുട്ബോൾ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജനു 5 മുതൽ

വളാഞ്ചേരി :പുറമണ്ണൂർ ജനകീയ ഫുട്ബോൾ കമ്മിറ്റിയും വളാഞ്ചേരി ഫുട്ബോൾ അസസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പതാറാമത് അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഈഗിൾസ് CA ക്യാമ്പസ്‌ വിന്നേഴ്സ് ട്രോഫിക്കും ക്ലാസിക്കോ അപ്ഡേറ്റ് റെന്നേഴ്സ് ട്രോഫിക്കും വേണ്ടി പുറമണ്ണൂർ മജ്‌ലിസ് കോളേജ് നു സമീപം LOOT CLOTHING സ്റ്റോർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ജനുവരി 05 നു ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കെടുക്കും. ടൂർണമെന്റിൽ നിന്ന് ഉള്ള വരുമാനം വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കും. നൈജീരിയ, ഘാന, ലൈബീരിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉള്ള വിദേശ താരങ്ങൾ ആണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ടൂർണമെന്റ് കമ്മിറ്റി നടത്തിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ VFA സെക്രട്ടറി അബ്ദുറഹ്മാൻ എന്ന മണി, ഹംസ TN, ബഷീർ M, ഷബീർ N, റാഷിദ്‌ N, നിസാർ TP, മുസ്തഫ Kതുടതുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!