വളാഞ്ചേരി നഗരസഭ; 30 വർഷത്തിനുശേഷം കരിങ്കല്ലത്താണി പിടിച്ച് യുഡിഎഫ്

വളാഞ്ചേരി: നഗരസഭയിൽ എൽഡിഎഫിന്റെ കോട്ടയായി നിലനിന്ന ഒരു വാർഡ് നഷ്ടപ്പെടുന്നത് മുപ്പത് കൊല്ലത്തിനുശേഷം. നഗരസഭയിലെ ഡിവിഷൻ 15 കരിങ്കല്ലത്താണിയാണ് മൂന്നുപതിറ്റാണ്ടിനുശേഷം യുഡിഎഫ് സ്ഥാനാർഥിയായ യു. റഹ്‌മാബി (കോൺ)യിലൂടെ തിരിച്ചുപിടിച്ചത്. എൽഡിഎഫിലെ സഫിയ അബ്ബാസും എസ്ഡിപിഐയുടെ ഫാത്തിമ ഹിബയുമായിരുന്നു എതിർസ്ഥാനാർഥികൾ. വളാഞ്ചേരിയിലെ പഴയകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന യു. ഏന്തീൻകുട്ടിയുടെ മരുമകളാണ്. ഏറെക്കാലമായി കുടുംബശ്രീ പ്രസിഡന്റായും പ്രവർത്തിക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
