‘കള്ളന്മാർക്ക് കഞ്ഞി വച്ചവരും മത്സര രംഗത്ത്’; മുന്നണിക്ക് നേരെ രൂക്ഷ വിമർശനം ഉയർത്തി വളാഞ്ചേരി നഗരസഭയിലെ ഇടത് സ്വതന്ത്ര കൗൺസിലറുടെ കുറിപ്പ്

വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മുന്നണികളിൽ ഉണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെട്ടില്ല എന്ന രീതിയിലാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതിലൊരു ഉദാഹണമാണ് വളാഞ്ചേരി നഗരസഭ ഡിവിഷൻ 29(പഴയ 28) കൗൺസിലർ കമറുദ്ധീൻ പാറക്കലിന്റെ സമൂഹ മാധ്യമ കുറിപ്പ് ചർച്ചയാവുന്നത്. വളാഞ്ചേരിയിലെ ഇടത് നേതൃത്വത്തെയാണ് ഇദ്ദേഹം വിമർശിക്കുന്നത്. ‘യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതികൾ ഒന്നൊന്നായി പുറത്തു കൊണ്ടുവരുന്നതിൽ അമാന്തിച്ചു നിന്നു‘ എന്നും ‘കള്ളന്മാർ മാത്രമല്ല കള്ളന്മാർക്ക് കഞ്ഞി വെച്ചവരും മത്സരരംഗത്ത്‘ എന്നും അദ്ദേഹത്തിന്റെ ആദ്യ കുറിപ്പിൽ പറയുന്നു.

‘ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ പ്രതിപക്ഷ കൗൺസിലർമാർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളോ, അവർക്കുവേണ്ട സഹായങ്ങളോ ചെയ്യാതെ അവരെല്ലാം കഴിവ് കെട്ടവനാണ് എന്ന് വരുത്തി തീർത്ത് സ്വയം പടച്ചട്ട അണിഞ്ഞും സ്വന്തക്കാരെ അണിയിച്ചും‘ എന്ന് തുടങ്ങി ‘അഡ്ജസ്റ്റ് രാഷ്ട്രീയത്തിലൂടെ ആരെയെല്ലാം വെട്ടിനിരത്തുമെന്ന് ഒരു രൂപവുമില്ല വെട്ടി നിരത്തലിൽ ഡോക്ടറേറ്റ് നേടിയവരാണല്ലോ ഇവരെല്ലാം‘ എന്നു കൂടി രണ്ടാമത്തെ കുറിപ്പിൽ അദ്ദേഹം സൂചിപ്പിക്കുന്നു. ഇടത് സ്വതന്ത്രനായി വിജയിച്ച ഇദ്ദേഹം ഇത്തവണ മത്സര സംഗത്തില്ല. ഇത്തവണ വനിതൾക്ക് സംവരണം ചെയ്ത ഡിവിഷൻ 29ൽ ഇടത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വ്യക്തിയുടെ നാമനിർദേശ പത്രിക തള്ളി പോയിരുന്നു. പകരം ഡമ്മി സ്ഥാനാർത്ഥിയാണ് ഇവിടെ ഇടത് പക്ഷത്തിന് വേണ്ടി മത്സര രംഗത്തുള്ളത്.
കുറിപ്പുകൾ വായിക്കാം
1
യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതികൾ ഒന്നൊന്നായി പുറത്തു കൊണ്ടുവരുന്നതിൽ അമാന്തിച്ചു നിന്നപ്പോൾ കരുതിയത് തിരഞ്ഞെടുപ്പ് സമയത്ത് ഒന്നൊന്നായി തലകീറി പരിശോധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി പുഷ്പം പോലെ ഇടതുപക്ഷ ഭരണസമിതിയെ അധികാരത്തിലെത്തിക്കാനുള്ള യുദ്ധ തന്ത്രമാകുമെന്നു കരുതി എന്നാൽ കള്ളന്മാർ മാത്രമല്ല കള്ളന്മാർക്ക് കഞ്ഞി വെച്ചവരും മത്സരരംഗത്ത് വന്നപ്പോൾ ആ പ്രതീക്ഷയും മങ്ങി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
