പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം

കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024- 2025
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ന സീറ പറതൊടി, കുറ്റിപ്പുറം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്യിദ് ഫസൽ അലി സഖാഫ് തങ്ങൾ, വാർഡ് മെമ്പർമാരായ സാബാകരിം,സക്കീർ മൂടാൽ വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഹസീന വട്ടോളി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജിത് കുമാർ, സി വേലായുധൻ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, രാജീവ്. ആർ, എം.ഹുസൈൻ എസ്.എം.സി ചെയർമ്മാൻ അഷ്റഫ് മൂടാൽ, ഹഷിം ജമാൻ മുക്രകാട്ടിൽ, ഇ സുനിൽകുമാർ, ഹുസൈൻ കൊട്ടിലുങ്ങൽ, ഇബ്രാഹിം താഴംമ്പള്ളി, പി.ദേവനാഥൻ, സലാഹുദ്ദീൻ മാസ്റ്റർ, ടി.പി നൗഷാദ്, അനില ടീച്ചർ, വി.പി വത്സല ടീച്ചർ, മൊയ്തുട്ടി മാസ്റ്റർ, പ്രസീത ടീച്ചർ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ മുന്നോടിയായി വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു ആതവനാട് മർക്കസ് എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകി. നിർമ്മാണത്തിന്റെ ചുമതല വഹിച്ച കുറ്റിപ്പുറം ബ്ലോക്ക് ഓവർസിയർ R രാജീവ് നിർമ്മാണം പൂർത്തീകരിച്ച കോൺട്രാക്ടർ എം ഹുസൈൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അംഗൻവാടി വിദ്യാർത്ഥികളുടെയുംസ്കൂൾ വിദ്യാർത്ഥികളെയും കലാപരിപാടികളും പായസവിതരണവും നടന്നു. എച്ച്.എം കൃഷ്ണകുമാർ കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ടി.പി അജ്മൽ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
