HomeNewsEducationNewsPress meetകേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് അടിസ്ഥാനമാക്കി തയ്യാറാക്കിയ വികസനപത്രികയുടെ പ്രകാശനം നാളെ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് അടിസ്ഥാനമാക്കി തയ്യാറാക്കിയ വികസനപത്രികയുടെ പ്രകാശനം നാളെ

janakeeya-vikasana-patrika-kuttippuram-2025

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് അടിസ്ഥാനമാക്കി തയ്യാറാക്കിയ വികസനപത്രികയുടെ പ്രകാശനം നാളെ

കുറ്റിപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് അടിസ്ഥാനമാക്കി തയ്യാറാക്കിയ ജനകീയ വികസനപത്രികയുടെ പ്രകാശനം വ്യാഴാഴ്‌ച വൈകീട്ട് മൂന്നിന് റിറ്റ്സി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി നിർവഹിക്കും. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 150 പഞ്ചായത്തുകളിൽ ജനകീയ വികസനപത്രിക തയ്യാറാക്കുന്നുണ്ട്. ജില്ലയിൽ 12 പഞ്ചായത്തുകളിലാണ് തയ്യാറാക്കുന്നത്. ഇതിനോടനുബന്ധിച്ച് ജില്ലാകമ്മിറ്റി വിവിധയിടങ്ങളിലായി മൂന്നു വാഹനജാഥകൾ നടത്തും. കുറ്റിപ്പുറം മേഖലാ ജാഥയ്ക്ക് നവംബർ രണ്ടിന് രാവിലെ 11-ന് കുറ്റിപ്പുറത്ത് സ്വീകരണം നൽകും. വികസനപത്രിക എല്ലാ വാർഡുകളിലും ചർച്ചചെയ്യുമെന്നും ‘ജനകീയാസൂത്രണം-പിന്നിട്ട വഴികൾ, മുന്നോട്ടുള്ള പാതകൾ’ എന്ന വിഷയത്തിൽ ചർച്ച നടത്തുമെന്നും ഭാരവാഹികളായ ഹമീദ് കക്കട്ടിൽ, കൺവീനർ ബഷീർ പൂക്കോട്ട്, വി. രാജലക്ഷ്മി, എ. ഗീത എന്നിവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!