വളാഞ്ചേരി നഗരസഭ പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി:- വളാഞ്ചേരി നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ സ്ഥിര താമസമുള്ള, നഗരസഭ പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നടപ്പിലാക്കുന്ന നാലാം ഘട്ട ഫുട്ബോൾ പരിശീലന പദ്ധതിയുടെ ഭാഗമായി സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിൽ സ്ഥിരതാമസമുള്ള2011,12,13,14 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്പോർട്ട്സ് കൗൺസിൽ അംഗീകാരമുള്ള കോച്ചിൻ്റെ കീഴിലായിരിക്കും ക്യാമ്പ് നൽകുക. ട്രയൽസിൽ 5 ഓളം ടെസ്റ്റുകൾ നടത്തി അതിൽ വിജയിക്കുന്നവർക്ക് തുടർന്നും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി 2008 മുതൽ 2012 വരെ ജനിച്ച 80 കുട്ടികൾക്ക് ക്യാമ്പ് നൽകി വരുന്നുണ്ട്. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർ ഈസ നബ്രത്ത്, എൻ.നൂർജഹാൻ, സദാനന്ദൻ കോട്ടീരി, കോച്ച് സുബ്ര്യമണ്യൻ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here