HomeNewsProtestഅമീനയുടെ മരണം; കുറ്റിപ്പുറത്ത് ഇന്ന് നിരവധി പ്രതിഷേധങ്ങൾ

അമീനയുടെ മരണം; കുറ്റിപ്പുറത്ത് ഇന്ന് നിരവധി പ്രതിഷേധങ്ങൾ

amana-medical-institute-pvt-ltd-kuttippuram-

അമീനയുടെ മരണം; കുറ്റിപ്പുറത്ത് ഇന്ന് നിരവധി പ്രതിഷേധങ്ങൾ

കുറ്റിപ്പുറം: നഴ്സ് അമീനയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംലടനകൾ രംഗത്തെത്തി.അമീനയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, സി.പി.എം, പി.ഡി.പി, എസ്.ഡി.പി.ഐ, കേരള നേഴ്സസ് അസോസിയേഷൻ, യു.എൻ.എ, ക്ലീൻ കുറ്റിപ്പുറം തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ സമരങ്ങൾക്ക് ഒരുങ്ങുന്നത്. സംഭവത്തിൽ യൂത്ത് ലീഗും ,പി.ഡി.പിയും അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പൊലിസിൽ പരാതി നൽകിയിട്ടു.ഇന്ന് രാവിലെ 10 മണിക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ അമാന ആശുപത്രയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്, 10.30 ന് പി.ഡി.പിയും, മൂന്ന് മണിക്ക് യു.എൻ.എയും പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്. അമീനയുടെ മരണത്തിൽ ശക്തമായ പ്രതിഷേധമാണ് മുൻ മാനേജർക്കെതിരെയും ആശുപത്രിക്കെതിരെയും ഉയർന്നിട്ടുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!