HomeNewsEducationNewsPress meetകുറ്റിപ്പുറം ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്

കുറ്റിപ്പുറം ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്

lions-club-kuttippuram-press-club-2025

കുറ്റിപ്പുറം ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്

കുറ്റിപ്പുറം : കുറ്റിപ്പുറം ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഞായറാഴ്ച വൈകീട്ട് അഞ്ചിന് കുറ്റിപ്പുറം നീലാംബരിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീടില്ലാത്ത നിർധനകുടുംബങ്ങൾക്ക് സൗജന്യമായി വീടുനൽകുന്ന പദ്ധതിപ്രകാരം ഈ വർഷം അഞ്ചുവീടുകൾ നിർമിച്ചുനൽകുമെന്നും ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ വീടുകൾ നിർമിക്കുമെന്നും പറഞ്ഞു. മൈത്രി ഹോട്ടലുമായി സഹകരിച്ച് വിശപ്പുരഹിത കുറ്റിപ്പുറം പദ്ധതിയും നടപ്പാക്കിവരുന്നു. അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ തിമിരനിർണയ ശസ്ത്രക്രിയാ ക്യാമ്പ്, പ്രമേഹരോഗ നിർണയ ക്യാമ്പ്, ജീവിതശൈലീ ബോധവത്കരണ പരിപാടി, കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ‘ഡ്രഗ് ഫ്രീ കാമ്പസ്’ കാംപെയ്ൻ, സൗജന്യ ഫൈബ്രോ സ്‌കാൻ ടെസ്റ്റ്, അർബുദരോഗികളായ കുട്ടികൾക്ക് ധനസഹായവും മരുന്നുകളും നൽകുന്ന പദ്ധതി തുടങ്ങിയവ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. മുരളീകൃഷ്ണൻ, സെക്രട്ടറി പി.ടി. സതീഷ്, ട്രഷറർ സാബു ഏണാങ്കശേഖർ, മനോഹരൻ കാലടി, മണികണ്ഠൻ, ബിജുമോൻ, പത്മദാസ്, ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!