നടുവട്ടം ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം : നടുവട്ടത്ത് നിർമിച്ച ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനംചെയ്തു. നടുവട്ടം അങ്ങാടിയുടെ പ്രധാന ഭാഗത്ത് തിയ്യംതിരുത്തി വേലായുധന്റെ കുടുംബം സൗജന്യമായി നൽകിയ ഭൂമിയിലാണ് ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം നിർമിച്ചത്. പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. വേലായുധൻ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here