HomeNewsInitiativesCommunity Serviceലോക മലേറിയ ദിനാചരണം; വളാഞ്ചേരിയിൽ പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ലോക മലേറിയ ദിനാചരണം; വളാഞ്ചേരിയിൽ പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

malaria-day-valanchery-2025

ലോക മലേറിയ ദിനാചരണം; വളാഞ്ചേരിയിൽ പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

വളാഞ്ചേരി:-ലോക മലേറിയ (മലമ്പനി) ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയുടെയും വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭ ബസ് സ്റ്റാൻഡിൽ വച്ച് പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഫാത്തിമ പി. ബോധവൽക്കരണ സന്ദേശം നൽകി. സംസ്ഥാനം മലമ്പനി നിർമാർജനത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ സമയത്തും മലമ്പനി രോഗ ബാധ ഉണ്ടാകുവാനുള്ള സാധ്യതകളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി ജോർജ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റൻറ് പ്രകാശ് എന്നിവർ വിശദീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!